ഗാന്ധിസ്മൃതിയിൽ കാവിക്കൊടി ഉയർത്തി ആർ.എസ്.എസ് ബുദ്ധിജീവിസംഘടന
ന്യൂഡൽഹി: ഗാന്ധിജിയുടെ ഒാർമകൾ നിറഞ്ഞുനിൽക്കുന്ന രാജ്ഘട്ടിനോട് ചേർന്ന ‘ഗാന്ധി സ്മൃതി’യിൽ കാവിെക്കാടി ഉയർത്തി ആർ.എസ്.എസ് അനുകൂല ബുദ്ധിജീവി സംഘടനയുടെ പരിപാടി. ഇക്കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലാണ് ‘പ്രജ്ഞാ പ്രവാഹ്’ എന്ന സംഘടന നൂറോളം ഹിന്ദുത്വ പ്രത്യയശാസ്ത്ര അനുകൂലിനേതാക്കളെ പെങ്കടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചത്. ഗാന്ധിദർശനങ്ങളുമായി ബന്ധമുള്ള പരിപാടികൾ നടത്താനായാണ് സാധാരണനിലയിൽ ഇൗ സ്ഥലം വാടകക്ക് നൽകുന്നത്.
ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി, ബി.ജെ.പി നേതാവ് ദത്താേത്രയ ഹോസബലേ, ജനറൽ സെക്രട്ടറി റാം മാധവ് തുടങ്ങിയ നേതാക്കൾ പെങ്കടുത്തു. പതാക ഉയർത്തിയതിനൊപ്പം ആർ.എസ്.എസ് കാര്യാലയങ്ങളിൽ രാവിലെ നടത്തുന്ന പ്രാർഥനയും ചൊല്ലിയാണ് പരിപാടി നടത്തിയത്. ആർ.എസ്.എസ് മുൻ അഖിലേന്ത്യ ഉപാധ്യക്ഷൻ ആയിരുന്ന ജെ. നന്ദകുമാറാണ് നിലവിൽ പ്രജ്ഞാപ്രവാഹിെൻറ കൺവീനർ. മുരളീ മനോഹർ ഇതിെൻറ സ്ഥാപക ഭാരവാഹിയാണ്.
സാംസ്കാരികമന്ത്രാലയത്തിെൻറ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഗാന്ധിസ്മൃതിയുടെ അധ്യക്ഷൻ പ്രധാനമന്ത്രിയും ഉപാധ്യക്ഷൻ സാംസ്കാരിക സഹമന്ത്രി മഹേഷ് ശർമയുമാണ്. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും മുതിർന്ന ഗാന്ധിയന്മാരും അടങ്ങുന്ന ഭരണ സമിതിയാണ് പ്രവർത്തനങ്ങൾക്ക് മാർഗനിർേദശം നൽകുന്നത്.
ഗാന്ധിസമാധിയുടെ തൊട്ട്ചേർന്നുള്ള ഇൗ കെട്ടിടം ആർ.എസ്.എസ് ബന്ധമുള്ള സംഘടനക്ക് പരിപാടി നടത്താൻ നൽകിയത് എങ്ങനെയെന്ന വിമർശനം ഉയരുേമ്പാഴും അതിനോട് നിസ്സംഗമായാണ് ഗാന്ധിസ്മൃതി അധികാരികൾ പ്രതികരിച്ചത്. പരിപാടി നടത്താൻ ബുക്ക് ചെയ്യാൻ ഒരുമാസത്തിന് മുേമ്പ സംഘാടകർ തങ്ങളെ സമീച്ചിരുന്നുവെന്നാണ് ഒരു ഭാരവാഹി പറഞ്ഞത്. എന്ത് പരിപാടിയാണ് നടത്തുന്നതെന്നും ഗാന്ധി ദർശനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായാണ് വാടകക്ക് നൽകുന്നതെന്നും പറഞ്ഞപ്പോൾ അതുണ്ടാകുമെന്നാണ് അവർ മറുപടി നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, ഒരു പൊതുസ്ഥലമാണ് തങ്ങൾ വാടകക്ക് എടുത്തതെന്ന് ജെ. നന്ദകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഗോവധനിരോധനം അടക്കം മഹാത്മ ഗാന്ധിയുടെ ദർശനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത് ആർ.എസ്.എസാണെന്നും ഗാന്ധിജിക്കും ആർ.എസ്.എസിനോട് അയിത്തം ഉണ്ടായിരുന്നില്ലെന്നും വാദിച്ച അദ്ദേഹം, നാടിനെ ക്കുറിച്ചുള്ള വിചാരഅവലോകനമാണ് അവിടെ നടത്തിയതെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.