യു.പി മുൻ ഉപമുഖ്യമന്ത്രി ദിനേഷ് ശർമ ആൻഡമാൻ നിക്കോബാർ ലെഫ്റ്റനന്റ് ഗവർണർ

ന്യൂഡൽഹി: ഉത്തർപ്രദേശ് മുൻ ഉപമുഖ്യമന്ത്രിയും ബി.ജെ.പി രാജ്യസഭാംഗവുമായ ഡോ. ദിനേഷ് ശർമയെ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പുതിയ ലെഫ്റ്റനന്റ് ഗവർണറായി നിയമിച്ചു. ഇതുസംബന്ധിച്ച് രാഷ്ട്രപതി ഭവൻ ശനിയാഴ്ച പ്രസ്താവന പുറത്തിറക്കി. അദ്ദേഹം ചുമതലയേൽക്കുന്ന തീയതി മുതൽ നിയമനം പ്രാബല്യത്തിൽ വരും.

നിലവിലെ ലെഫ്റ്റനന്റ് ഗവർണർ അഡ്മിറൽ (റിട്ട.) ഡി.കെ. ജോഷിക്ക് പകരക്കാരനായാണ് ദിനേഷ് ശർമ എത്തുക. 2017 ഒക്ടോബർ മുതൽ ഡി.കെ. ജോഷിയായിരുന്നു ആൻഡമാൻ നിക്കോബാർ ലെഫ്റ്റനന്റ് ഗവർണർ.

പുതിയ നിയമനത്തിൽ രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, ബി.ജെ.പി കേന്ദ്രനേതൃത്വം എന്നിവർക്ക് ദിനേഷ് ശർമ നന്ദി അറിയിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു പ്രതികരണം.


62കാരനായ ദിനേഷ് ശർമ 2017 മുതൽ 2022 വരെ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയായിരുന്നു. അതിനുമുമ്പ് ലഖ്നോ മേയറായും പ്രവർത്തിച്ചിരുന്നു. ലഖ്നോ സർവകലാശാലയിലെ കൊമേഴ്സ് അധ്യാപകനായിരുന്നു അ​ദ്ദേഹം. 2023ൽ ഉത്തർപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് തെര​ഞ്ഞെടുക്കപ്പട്ട ദിനേഷ് ശർമ രാജ്യസഭാ ഉപാധ്യക്ഷൻ കൂടിയാണ്. രാജ്യസഭയിൽ ദിനേഷ് ശർമയുടെ കാലാവധി നവംബർ 25ന് അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനം.

ആൻഡമാൻ നിക്കോബാറിന്റെ ഭരണത്തലവനാണ് ലെഫ്റ്റനന്റ് ഗവർണർ. ദ്വീപുകളുടെ വികസനം, അടിസ്ഥാന സൗകര്യങ്ങൾ, വിനോദസഞ്ചാരം, പരിസ്ഥിതി സംരക്ഷണം, തന്ത്രപ്രധാനമായ സമുദ്രസുരക്ഷാ വിഷയങ്ങൾ എന്നിവയാണ് പ്രധാന ചുമതല.  

Tags:    
News Summary - BJP MP Dinesh Sharma appointed Andaman and Nicobar Lieutenant Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.