ബ്രിട്ടീഷ് ഇന്ത്യൻ ഫാർമസിസ്റ്റിനെ നാടുകടത്തിയേക്കും

ല​ണ്ട​ൻ: മു​ൻ ഭാ​ര്യ​യു​ടെ ഉ​റ്റ​വ​രെ വ​ധി​ച്ച കേ​സി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന​തി​നാ​യി ബ്രി​ട്ടീ​ഷ് ഫാ​ർ​മ​സി​സ്റ്റ് അ​ജി​ത് കു​മാ​ർ മു​പ്പ​ര​പ്പു​വി​നെ ഇ​ന്ത്യ​ക്ക് കൈ​മാ​റാ​മെ​ന്ന് ല​ണ്ട​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ല​ണ്ട​നി​ലെ വെ​സ്റ്റ്മി​ൻ​സ്റ്റ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​​മെ​ന്ന ഉ​റ​പ്പി​ലാ​ണ് ഉ​ത്ത​ര​വ്.

2023ൽ ​മു​ൻ ഭാ​ര്യ സി​രി​ഷ മു​പ്പ​ര​പ്പു​വി​ന്റെ ഹൈ​ദ​രാ​ബാ​ദി​ലു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ഴ്‌​സെ​നി​ക് വി​ഷം ന​ൽ​കി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. അ​മ്മ ഉ​മാ മ​ഹേ​ശ്വ​രി ആ​ഴ്‌​സെ​നി​ക് ക​ല​ർ​ന്ന ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ ക​ഴി​ച്ച് മ​രി​ച്ചി​രു​ന്നു. ഭാ​ര്യ​യാ​യി​രു​ന്ന സി​രി​ഷ മു​പ്പ​ര​പ്പു വി​വാ​ഹ​മോ​ച​ന​ക്കേ​സ് ഫ​യ​ൽ ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ന​ട​പ​ടി.

Tags:    
News Summary - British-Indian pharmacist may be deported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.