വൈകി വീട്ടിലെത്തിയതിന് ശകാരിച്ചു; 13കാരി വീട്ടിൽ മരിച്ചനിലയിൽ
ന്യൂഡൽഹി: വൈകി വീട്ടിലെത്തിയതിന് ശകാരിച്ചതിന് പിന്നാലെ 13കാരിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഡൽഹിയിലെ ഷഹ്ദാരയിലെ കൃഷ്ണ നഗറിലാണ് സംഭവം. വൈകി വീട്ടിൽ തിരിച്ചെത്തിയതിന് കുടുംബാംഗങ്ങൾ ശകാരിച്ചതിൽ മനംനൊന്താണ് പെൺകുട്ടി മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സഹോദരി വീട്ടിലെത്തിയപ്പോൾ പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഡോ. ഹെഡ്ഗേവാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
രാത്രി 9.30ഓടെ സഹോദരി പെൺകുട്ടിയെ പലതവണ ഫോണിൽ വിളിച്ചിരുന്നു. നിരവധി തവണ വിളിച്ചിട്ടും കോൾ എടുക്കാതിരുന്നതോടെ സഹോദരി ജോലി സ്ഥലത്തുനിന്ന് ഉടൻ വീട്ടിലെത്തുകയായിരുന്നു. തുടർന്നാണ് വീട്ടിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.