രാഷ്​ട്രപതിയാകാനില്ലെന്ന്​ മോഹൻ ഭാഗവത്

ന്യൂഡൽഹി: രാഷ്ട്രപതിയാകാനില്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. മോഹൻ ഭാഗവതിനെ രാഷ്ട്രപതിയാക്കുമെങ്കിൽ പിന്തുണക്കുമെന്ന് കഴിഞ്ഞ ദിവസം ശിവ സേന അറിയിച്ചിരുന്നു. 

‘ഞാൻ രാഷ്ട്രപതിയാകുമെന്ന തരത്തിൽ ചിലമാധ്യമങ്ങളിൽ വാർത്തകൾ കണ്ടു. അതൊരിക്കലും സംഭവിക്കില്ല.  ആർ.എസ്.എസിനു വേണ്ടി മാത്രം പ്രവർത്തിക്കുകയാണ്എ​െൻറ കർത്തവ്യം. മാധ്യമങ്ങളിൽ പടരുന്ന അപവാദങ്ങൾ അപവാദങ്ങളായിതന്നെ നിലനിൽക്കും.  എന്നോട് പാർട്ടി ആവശ്യപ്പെട്ടാൽ പോലും ആ സ്ഥാനം സ്വീകരിക്കില്ല’ ഭാഗവത് പറഞ്ഞു. 

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിന് മികച്ച രാഷ്ട്രപതിയായിരിക്കും ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതെന്നായിരുന്നു ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞിരുന്നത്. ക്ലീൻ ഇമേജുള്ള ഒരാളായിരിക്കണം ആ പദവിയിലേക്ക് വരുന്നത്. ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കാൻ മോഹൻ ഭാഗവത് ആയിരിക്കും ഏറ്റവും അനുയോജ്യൻ എന്നും ശിവസേന അഭിപ്രായെപ്പട്ടിരുന്നു. 

ബി.െജ.പിക്ക് പാർട്ടിയുടെ പിന്തുണ വേണമെങ്കിൽ ‘മാതോശ്രീ’യിൽ വന്ന് പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയെ കാണണമെന്നും ശിവസേന എം.പി പറഞ്ഞിരുന്നു. അതിനു ശേഷമാണ് രാഷ്ട്രപതിയാകാനില്ലെന്ന് മോഹൻ ഭാഗവത് അറിയിച്ചത്. 

നിലവിലെ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കാലാവധി ജൂലൈയിൽ അവസാനിക്കുകയാണ്. 

Tags:    
News Summary - RSS chief Mohan Bhagwat says he's not in the race for President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.