അയോധ്യ: ഫെബ്രുവരി 2020 മുതൽ 2023 മാർച്ച് വരെ അയോധ്യ രാമക്ഷsത്ര നിർമാണത്തിനായി 900 കോടി ചെലവഴിച്ചതായി രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. ചെലവിന് പുറകെ 3000 കോടി രൂപ ബാങ്ക് അക്കൗണ്ടിലുണ്ടെന്നും ട്രസ്റ്റ് അധികൃതർ പറഞ്ഞു.
ശനിയാഴ്ച ട്രസ്റ്റ് അധികൃതർ ചേർന്ന യോഗത്തിൽ വിദേശ കറൻസിയിൽ സംഭാവന സ്വീകരിക്കുന്നതിനുള്ള നിയമ നടപടി ഉൾപ്പെടെ 18 കാര്യങ്ങൾ ചർച്ച ചെയ്തതായും വിദേശ സംഭാവന (നിയന്ത്രണം) പ്രകാരം ട്രസ്റ്റ് അനുമതിക്ക് അപേക്ഷിച്ചതായും സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
രാമക്ഷേത്രത്തിന്റെ 500 വർഷത്തെ ചരിത്രവും 50 വർഷത്തെ നിയമ രേഖകളും സരയൂ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന രാം കഥ മ്യൂസിയത്തിൽ സൂക്ഷിക്കും. ജനുവരി 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 10,000 ത്തോളം പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്നും ട്രസ്റ്റ് അധികൃതർ അറിയിച്ചു.
അതേസമയം പ്രതിഷ്ഠാ ദിനത്തിൽ സൂര്യാസ്തമയത്തിനുശേഷം വീടുകൾക്ക് മുന്നിൽ വിളക്ക് തെളിയിക്കണമെന്നാണ് ട്രസ്റ്റ് അധികൃതരുടെ ആവശ്യം. 2025 ജനുവരിയോടെ മൂന്ന് ഘട്ടങ്ങളിലായി ക്ഷേത്രം പൂർത്തിയാകുമെന്നും റായ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.