ശശി തരൂർ
ന്യൂഡൽഹി: വിദേശകാര്യ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂർ എം.പി നടത്തിയ പ്രസ്താവന ആയുധമാക്കി ബി.ജെ.പി. ദേശനയങ്ങളിലും അമേരിക്കയുമായുള്ള ബന്ധത്തിലും നന്ദ്രേ മോദിക്കും കേന്ദ്ര സർക്കാറിനുമെതിരെ കോൺഗ്രസ് നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് തരൂരിന്റെ പ്രസ്താവന.
രാഹുൽ ഗാന്ധിക്ക് സ്വന്തം പാർട്ടിയിൽ നിന്നുപോലും പിന്തുണ നഷ്ടപ്പെടുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുടെ ജന്മദിനമായിരുന്നുവെന്നും എന്നാൽ, സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാവായ ശശി തരൂർ കോൺഗ്രസിന്റെ വ്യാജ പ്രചാരണങ്ങളെ പൊളിച്ചടുക്കിക്കൊണ്ട് രാഹുലിന് വലിയൊരു സമ്മാനമാണ് നൽകിയതെന്നും ബി.ജെ.പി വക്താവ് ഷഹ്സാദ് പൂനാവാല പവിദേശനയങ്ങളിലും അന്താരാഷ്ട്ര കാര്യങ്ങളിലും കോൺഗ്രസിനുള്ളിലെ ഭിന്നതയാണ് തരൂരിന്റെ വാക്കുകളിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ നിലപാടുകളിൽ പല കോൺഗ്രസ് നേതാക്കളും അസംതൃപ്തരാണെന്നും സർക്കാർ നയതന്ത്ര വിജയങ്ങളെ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ തന്നെ അംഗീകരിച്ചു തുടങ്ങിയിരിക്കുകയാണെന്നും ബി.ജെ.പി അവകാശപ്പെട്ടു.ജി7 ഉച്ചകോടിയുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ, പൊതുവേദികളിലും രഹസ്യ ചർച്ചകളിലും നരേന്ദ്ര മോദി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും യുദ്ധസമയങ്ങളിൽ വാണിജ്യ കപ്പലുകളിലെ സാധാരണക്കാരായ നാവികർ ആക്രമണങ്ങൾക്ക് ഇരയാകരുതെന്നും അവർ സൈനികരല്ലെന്നുമുള്ള ശക്തമായ സന്ദേശമാണ് മോദി നൽകിയതെന്നുമായിരുന്നു ചാനലിന് നൽകിയ പ്രതികരണത്തിൽ തരൂർ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.