ഉദ്ധവ്​ ശിവസേന പിളർത്താനുള്ള നീക്കം പാളുന്നു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഉ​ദ്ധ​വ്​ പ​ക്ഷ ശി​വ​സേ​ന​യി​ലെ എം.​പി​മാ​രെ അ​ട​ർ​ത്തി​മാ​റ്റാ​നു​ള്ള ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ പ​ക്ഷ ശി​വ​സേ​ന​യു​ടെ ‘ഓ​പ​റേ​ഷ​ൻ ടൈ​ഗ​റി’​ന്​ ക​ല്ലു​ക​ടി​യാ​യി പ​വ​ൻ​രാ​ജെ നി​മ്പാ​ൽ​ക്ക​ർ വ​ധക്കേ​സി​ലെ വി​ധി. കോ​ൺ​ഗ്ര​സ്​ നേ​താ​വാ​യി​രു​ന്ന പ​വ​ൻ​രാ​ജെ​യു​ടെ മ​ക​നാ​ണ്​ ഉ​ദ്ധ​വ്​ പ​ക്ഷ​ത്തെ ആ​റ്​ വി​മ​ത എം.​പി​മാ​രി​ൽ ഒ​രാ​ളാ​യ ഓം​രാ​ജെ നി​മ്പാ​ൽ​ക്ക​ർ. കൂ​റു​മാ​റ്റം അ​ച്ഛ​ന്റെ കേ​സി​ൽ വി​ധി​വ​ന്ന​തി​നു​ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. ഓം​രാ​ജെ നി​മ്പാ​ൽ​ക്ക​ർ​ക്ക് ​അ​നു​കൂ​ല വി​ധി​യു​ണ്ടാ​കു​മെ​ന്ന്​ ഷി​ൻ​ഡെ വാ​ഗ്ദാ​നം ചെ​യ്ത​താ​യി ഉ​ദ്ധ​വ്​ പ​ക്ഷ ശി​വ​സേ​ന വ​ക്​​താ​വ്​ സ​ഞ്ജ​യ്​ റാ​വു​ത്ത്​ ആ​രോ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വി​ധി​യി​ൽ നി​രാ​ശ​നാ​ണ്​ ഓം​രാ​ജെ നി​മ്പാ​ൽ​ക്ക​റും കു​ടും​ബ​വും. രാ​ഷ്​​ട്രീ​യ തു​രു​മാ​ന​ത്തി​ന്​ കേ​സു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന്​ പ​റ​ഞ്ഞെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളു​മാ​യി ആ​ലോ​ചി​ച്ച്​ തീ​രു​മാ​നി​ക്കു​മെ​ന്ന നി​ല​പാ​ടാ​ണ് ഓം​രാ​ജെ ശ​നി​യാ​ഴ്​​ച കൈ​ക്കൊ​ണ്ട​ത്. വി​ധി​ക്ക്​ പി​ന്നാ​ലെ ഓം​രാ​ജെ​യു​ടെ വി​ശ്വ​സ്ത​നും ഉ​ദ്ധ​വ്​ പ​ക്ഷ എം.​എ​ൽ.​എ​യു​മാ​യ കൈ​ലാ​സ്​ പാ​ട്ടീ​ൽ താ​ക്ക​റെ ഭ​വ​ന​മാ​യ ‘മാ​തോ​ശ്രീ’ സ​ന്ദ​ർ​ശി​ച്ച​തും അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക്​ ഇ​ട​ന​ൽ​കി. ഓം​രാ​ജെ​യു​ടെ നി​ല​പാ​ടി​നെ ചൊ​ല്ലി​യാ​ണ്​ ഉ​ദ്ധ​വ പ​ക്ഷ വി​മ​ത എം.​പി​മാ​രു​ടെ കൂ​റു​മാ​റ്റം നീ​ളു​ന്ന​ത്. ഉ​ദ്ധ​വ്​ പ​ക്ഷം വി​ളി​ച്ച പാ​ർ​ല​മെ​ന്റ​റി കാ​ര്യ യോ​ഗ​ത്തി​ൽ നി​ന്ന്​ ഓം​രാ​ജെ അ​ട​ക്കം ആ​റു​പേ​ർ വി​ട്ടു​നി​ൽ​ക്കു​ക​യും കൂ​റു​മാ​റ്റ​ത്തി​ന്​ ലോ​ക്​​സ​ഭ സ്പീ​ക്ക​ർ​ക്ക്​ ക​ത്തു​കൊ​ടു​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും കൂ​റു​മാ​റ്റ​വും ല​യ​ന​വും നീ​ളു​ക​യാ​ണ്. ഉ​ദ്ധ​വ്​ പ​ക്ഷ​ത്തെ ഒ​മ്പ​ത്​ എം.​പി​മാ​രി​ൽ മൂ​ന്നി​ൽ ര​ണ്ടാ​യ ആ​റു​പേ​രു​ടെ പി​ന്തു​ണ കൂ​റു​മാ​റ്റ​ത്തി​ന്​ ആ​വ​ശ്യ​മാ​ണ്. ഓം​രാ​ജെ​യു​ടെ തീ​രു​മാ​ന​ത്തെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും കൂ​റു​മാ​റ്റം. അ​തേ​സ​മ​യം, വി​ധി വ​ന്ന​യു​ട​ൻ ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും വി​ധി​ക്കെ​തി​രെ സി.​ബി.​ഐ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന്​ അ​റി​യി​ക്കു​ക​യും ചെ​യ്തു. പാ​ർ​ട്ടി വി​പ്പ്​ ലം​ഘി​ച്ച എം.​പി​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്കു​ള്ള നി​യ​മോ​പ​ദേ​ശം തേ​ടി​യ​താ​യി ഉ​ദ്ധ​വ്​ പ​ക്ഷം അ​റി​യി​ച്ചു.

Tags:    
News Summary - Uddhav is making a move to split the Shiv Sena.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.