ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചിയിൽ എട്ട് ലക്ഷം രൂപയുടെ രണ്ടായിരം നോട്ട്

ഡെറാഡൂൺ: ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി തുറന്നപ്പോൾ ലഭിച്ചത് എട്ട് ലക്ഷം രൂപയുടെ രണ്ടായിരം രൂപ നോട്ടുകൾ. ഹിമാചൽപ്രദേശിലെ കാംഗ്രയിലെ മാ ജ്വാല ദേവി ക്ഷേത്രത്തിലാണ് സംഭവം. ആർ.ബി.ഐ രണ്ടായിരം രൂപ നോട്ട് നിരോധിച്ച് ദിവസങ്ങൾക്കകമാണ് വൻതോതിൽ ക്ഷേത്ര കാണിക്ക വഞ്ചിയിൽ 2000 രൂപ നോട്ടുകൾ ലഭിക്കുന്നത്.

400ഓളം കറൻസി നോട്ടുകളാണ് ക്ഷേത്ര കാണിക്ക വഞ്ചിയിൽ നിന്നും ലഭിച്ചത്. ക്ഷേത്രത്തിലെത്തുന്ന ഭക്തർ ഇത്തരത്തിൽ ​കാണിക്ക വഞ്ചിയിൽ പണം നിക്ഷേപിക്കാറുണ്ടെന്നും ഇത് ക്ഷേത്രത്തിന്റെ വികസനത്തിനായാണ് ഉപയോഗിക്കുന്നതെന്നും ഭരണസമിതി അംഗം സുരേഷ് കുമാർ അറിയിച്ചു.

മെയ് 19നാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുകയാണെന്ന വിവരം ആർ.ബി.ഐ അറിയിച്ചത്. നിലവിലുള്ള നോട്ടുകൾക്ക് മൂല്യമുണ്ടാകുമെന്ന് അറിയിച്ച ആർ.ബി.ഐ ഇനി മുതൽ 2,000 രൂപ നോട്ടുകൾ വിതരണം നിർത്തിവെക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. സെപ്തംബർ 30നകം 2000 രൂപ നോട്ടുകൾ പൊതുജനങ്ങൾ മാറ്റിയെടുക്കണമെന്നും നിർദേശമുണ്ട്.

Tags:    
News Summary - Rs 8 lakh in Rs 2,000 notes found in donation box of Himachal temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.