അഹമ്മദാബാദ്: മന്ത്രവാദികളെ അനുമോദിക്കുന്ന ചടങ്ങിൽ പെങ്കടുത്ത് രണ്ട് ഗുജറാത്ത് മന്ത്രിമാർ വിവാദത്തിൽപെട്ടു. ശനിയാഴ്ച നടന്നപരിപാടിയുടെ ദൃശ്യങ്ങൾ ഇന്നലെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്.
ബോട്ടദ് ജില്ലയിലെ ഗധാദ നഗരത്തിലുളള ഒരു ക്ഷേത്രത്തിൽ പ്രദേശിക ബി.ജെ.പി നേതൃത്വമാണ് പരിപാടി സംഘടിപ്പിച്ചത്. ഗുജറാത്ത് വിദ്യാഭ്യാസ –റവന്യൂ മന്ത്രി ഭൂേപന്ദ്ര സിങ് ചൗദാസമ, പ്രദേശത്തെ എം.എൽ.എയും സമൂഹിക നീതി വകുപ്പ് മന്ത്രിയുമായ ആത്മാരാം പാർമർ എന്നിവരാണ് പരിപാടിയിൽ പെങ്കടുത്തത്. ചടങ്ങിനിടെ ചില മന്ത്രവാദികൾ പാട്ടിനൊപ്പം സ്വന്തം ശരീരത്തിൽ ചങ്ങലകൊണ്ട് അടിക്കുന്നത് ഇരുവരും നോക്കി നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അനുമോദന ചടങ്ങിെൻറ ഭാഗമായി 100ഒാളം മന്ത്രവാദികൾ ഇരു മന്ത്രിമാർക്കും കൈ കൊടുക്കുന്നുമുണ്ട്.
സംഭവം പുറത്തായതോടെ മന്ത്രിമാർക്കെതിരെ കടുത്ത വിമർശനവുമായി യുക്തിവാദിയും എൻ.ജി.ഒ പ്രവർത്തകനുമായ ജയന്ത് പാണ്ഡ്യ രംഗത്തെത്തി. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ നിന്ന് മന്ത്രിമാരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിജയ് രൂപാനിക്ക് കത്തയക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അന്ധവിശ്വാസത്തെ പ്രചരിപ്പിക്കുന്ന പരിപാടിയിലല്ല, ദിവ്യശക്തിയെ ആരാധിക്കുന്നവരുടെ സമ്മേളനത്തിലാണ് പെങ്കടുത്തതെന്ന് ഭൂേപന്ദ്ര സിങ് ചൗദാസമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.