പാകിസ്താൻ ലോക ഭീകരതക്ക് വളം ചെയ്യുന്ന തെമ്മാടി രാഷ്ട്രം; യു.എന്നിൽ ആഞ്ഞടിച്ച് ഇന്ത്യ

യുനൈറ്റഡ് നേഷൻസ്: ഭീകര സംഘടനകളെ പിന്തുണച്ചിരുന്നുവെന്ന പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ ഏറ്റുപറച്ചിൽ പാകിസ്താൻ തെമ്മാടി രാഷ്ട്രമാണെന്നത് വ്യക്തമാക്കുകയാണെന്ന് ഇന്ത്യ യു.എന്നിൽ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം യു.എന്നിന്റെ ഭീകരവിരുദ്ധ വിഭാഗത്തിൽ നടന്ന പരിപാടിയിൽ പാകിസ്താൻ പ്രതിനിധി പഹൽഗാം ആക്രമണം പരാമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്ന നിലക്കാണ് യു.എന്നിലെ ഇന്ത്യയുടെ ഉപ സ്ഥിരാംഗം അംബാസഡർ യോജ്ന പട്ടേൽ ആഞ്ഞടിച്ചത്.

ഒരു പ്രതിനിധി ഈ സംവിധാനത്തെ ഇന്ത്യക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണമുന്നയിക്കാൻ ദുരുപയോഗപ്പെടുത്തുകയാണെന്ന് അവർ പറഞ്ഞു. ഈയടുത്ത് നൽകിയ ടെലിവിഷൻ അഭിമുഖത്തിൽ പാകിസ്താൻ പ്രതിരോധ മ​ന്ത്രി ഭീകരതക്ക് ആ രാജ്യം നൽകിയ പിന്തുണയെ കുറിച്ച് പറഞ്ഞത് ലോകം കേട്ടതാണ്. ഈ പരസ്യ കുറ്റസമ്മതം ആരെയും ഞെട്ടിച്ചില്ല.

മേഖലയെ അസ്ഥിരപ്പെടുത്തുന്ന, ആഗോള ഭീകരതക്ക് വളം ചെയ്യുന്ന തെമ്മാടി രാഷ്ട്രമാണ് അതെന്ന് വീണ്ടും വ്യക്തമായി. അത് ലോകത്തിന് അവഗണിക്കാനാകില്ല. ഇതിൽ കുടുതലൊന്നും തനിക്ക് പറയാനുമില്ല. -യോജ്ന തുടർന്നു. 

Tags:    
News Summary - 'Rogue State, Fuels Global Terrorism': India Slams Pakistan At UN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.