ഡൽഹിയിൽ റോഡ്​ ഉപരോധം; ചികിത്സകിട്ടാതെ ബാലൻ മരിച്ചു

ന്യൂ​ഡ​ൽ​ഹി: ഫ്ലാ​റ്റ്​​നി​ർ​മാ​ണ​മാ​ഫി​യ​െ​ക്ക​തി​രാ​യ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ റോ​ഡ്​ ഉ​പ​രോ​ധ​ക്കു​രു​ക്കി​ൽ​പെ​ട്ട്​ ചി​കി​ത്സ ല​ഭി​ക്കാ​തെ ഏ​ഴു​വ​യ​സ്സു​കാ​ര​ൻ  മ​രി​ച്ചു. ഡ​ൽ​ഹി​ക്ക​ടു​ത്ത്​ നോ​യി​ഡ- ഗ്രേ​റ്റ​ർ നോ​യി​ഡ എ​ക്​​സ്​​പ്ര​സ്​ വേ​യി​ലാ​യി​രു​ന്നു സം​ഭ​വം. ഉ​ത്ത​ർ​പ്ര​ദേ​ശ്​ ഫി​റോ​സാ​ബാ​ദ്​ സ്വ​ദേ​ശി ല​വ്​ കു​ശി​നാ​ണ്​ ദാ​രു​ണ അ​ന്ത്യം. ക​ടു​ത്ത​പ​നി ബാ​ധി​ച്ച കു​ട്ടി​യെ ഒാ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ലേ​ക്ക്​ ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

നോ​യി​ഡ സെ​ക്​​ട​ർ 128 ൽ ​നി​ർ​മാ​താ​ക്ക​ൾ ത​ങ്ങ​ളു​ടെ ഫ്ലാ​റ്റു​ക​ൾ അ​നു​വ​ദി​ക്കാ​ത്ത​തി​െ​ന​തി​രെ  പ്ര​തി​ഷേ​ധി​ച്ച​ 200 ഒാ​ളം വ​ര​ു​ന്ന ആ​ൾ​ക്കൂ​ട്ടം എ​ക്​​സ്​​പ്ര​സ്​​വേ​യു​ടെ ഒ​രു ഭാ​ഗം ഉ​പ​രോ​ധി​ച്ചു. തു​ട​ർ​ന്ന്​ ആം​ബു​ല​ൻ​സ്​ 10 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തു​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ആം​ബു​ല​ൻ​സി​ൽ  ഒാ​ക്​​സി​ജ​ൻ തീ​ർ​ന്ന​തോ​ടെ കു​ട്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​യി.

എ​ന്നാ​ൽ, കു​രു​ക്കൊ​ഴി​വാ​ക്കി കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നും ക​ഴി​ഞ്ഞി​ല്ല. കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​രു​ടെ സ​ഹാ​യം തേ​ടി​യെ​ങ്കി​ലും അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​യി​​​ല്ലെ​ന്നാ​ണ്​ ആ​ക്ഷേ​പം. ബ​ന്ധു​ക്ക​ളി​ൽ നി​ന്ന്​ പ​രാ​തി ല​ഭി​ച്ചി​ല്ലെ​ന്ന്​​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ഉ​പ​രോ​ധ​ത്തി​ന്​ പ്ര​തി​ഷേ​ധ​ക്കാ​ർ​െ​ക്ക​തി​രെ കേ​സെ​ടു​ത്തു.

Tags:    
News Summary - ROAD strike in DELHI greater noida highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.