ബംഗളൂരു: ആവശ്യമായ സുരക്ഷനടപടികൾ കൈക്കൊണ്ടില്ലെങ്കിൽ അടുത്ത 14 വർഷത്തിനുള്ളിൽ ഇന്ത്യയിൽ റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം 32.1 ലക്ഷമാകുമെന്ന് മുന്നറിയിപ്പ്. ബംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് (നിംഹാൻസ്) നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ. ഒാരോ മണിക്കൂറിലും 17 പേർ എന്ന തോതിൽ ദിനംപ്രതി ഇന്ത്യയിലെ റോഡുകളിൽ 400 ഒാളം മരണമാണ് നടക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെയും അണ്ടർ റൈറ്റേഴ്സ് ലബോറട്ടറീസിെൻറയും സഹായത്തോടെയാണ് നിംഹാൻസ് പഠനം നടത്തിയത്. 2015ൽ മാത്രം 1.75 ലക്ഷം പേരാണ് രാജ്യത്ത് വാഹനാപകടങ്ങളിൽ മരിച്ചത്. ഇത് 2030 ആകുേമ്പാഴേക്കും 2.14 ലക്ഷമായി ഉയരാനാണ് സാധ്യതയെന്നും പഠനത്തിൽ പറയുന്നു. 4.84 ശതമാനം വരുന്ന ദേശീയ, സംസ്ഥാനപാതകളിലാണ് 52.4 ശതമാനം അപകടങ്ങളും 63 ശതമാനം മരണങ്ങളും നടക്കുന്നത്. രാജ്യത്തെ മൊത്തം അപകടങ്ങളിൽ 46.8 ശതമാനവും നടക്കുന്നത് കർണാടക, തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ്. സൈക്കിൾ അടക്കമുള്ള ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ് മരിക്കുന്നവരിൽ 80 ശതമാനവും.
റോഡുകളുടെ സൗകര്യക്കുറവും വാഹനപ്പെരുപ്പവുമാണ് അപകടങ്ങൾ വർധിക്കാനുള്ള പ്രധാനകാരണങ്ങളായി പഠനം പറയുന്നത്.
ഗതാഗതനിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണങ്ങളുടെ കുറവും അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്. റോഡുകൾ ആധുനീകരിക്കുക, പ്രഥമശുശ്രൂഷസൗകര്യങ്ങൾ വർധിപ്പിക്കുക, പെെട്ടന്നുള്ള വൈദ്യസഹായം ഉറപ്പുവരുത്തുക തുടങ്ങിയ നിർേദശങ്ങൾക്കുപുറമെ അപകടം നടന്നുകഴിഞ്ഞാലുള്ള രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾ മെച്ചപ്പെടുത്താനും പഠനറിപ്പോർട്ടിൽ നിർേദശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.