നിതീഷ് കുമാർ സർക്കാർ വികസിപ്പിച്ചു; തേജ് പ്രതാപ് യാദവ് അടക്കം 31 മന്ത്രിമാർ

പട്ന: ബിഹാറിലെ നിതീഷ് കുമാർ മന്ത്രിസഭ വികസിപ്പിച്ചു. ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ സഹോദരൻ തേജ് പ്രതാപ് യാദവ് അടക്കം 31 പേർ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11.30ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

ആർ.ജെ.ഡിയിലെ 16ഉം ജെ.ഡി.യുവിലെ 11ഉം കോൺഗ്രസിലെ രണ്ടും ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയുടെ (എച്ച്.എ.എം) ഒരാളും സ്വതന്ത്രനും സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടും.

ആർ.ജെ.ഡി- തേജ് പ്രതാപ് യാദവ്, സുരേന്ദ്ര യാദവ്, ലളിത് യാദവ്, കുമാർ സർവഗീത്, സുരേന്ദ്ര റാം, ഷാനവാസ് ആലം, സമീർ മഹാസേത്, ഭാരത് മണ്ഡൽ, അനിത ദേവി, സുധാകർ സിങ്.

ജെ.ഡി.യു- വിജയ് കുമാർ ചൗധരി, അശോക് ചൗധരി, സഞ്ജയ് ഝാ, മദൻ സാഹ്നി, ജയന്ത് രാജ്, ഷീല മണ്ഡൽ, ബിജേന്ദ്ര ‍യാദവ്, ശ്രാവൺ കുമാർ, സുനിൽ കുമാർ, ജമാ ഖാൻ.

കോൺഗ്രസ്- അഫാഖ് ആലം, മുരാരി ലാൽ ഗൗതം

എച്ച്.എ.എം- സന്തോഷ് സുമൻ

സ്വതന്ത്രൻ- സുമിത് കുമാർ സിങ്

മുഖ്യമന്ത്രിയായി ജെ.ഡി (യു) അധ്യക്ഷൻ നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും ആഗസ്റ്റ് പത്തിന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജെ.ഡി (യു) -ആർ.ജെ.ഡി- കോൺഗ്രസ് സഖ്യ സർക്കാർ ആഗസ്റ്റ് 24ന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കത്തിലാണ്.

ബി.ജെ.പിയെ ഭരണത്തിൽ നിന്ന് പുറന്തള്ളിയാണ് ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവ ഉൾപ്പെട്ട മഹാസഖ്യം അധികാരത്തിലേറിയത്. ബി.ജെ.പി സഖ്യത്തിൽ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ സഖ്യം അവസാനിപ്പിച്ച് പ്രതിപക്ഷ ചേരിക്കൊപ്പം ചേരുകയായിരുന്നു.

ബിഹാർ നിയമസഭയിൽ 242 അംഗങ്ങളാണ് ഇപ്പോഴുള്ളത്. കേവല ഭൂരിപക്ഷത്തിന് 122 പേരുടെ പിന്തുണ മതി. ആർ.ജെ.ഡി 79, ജെ.ഡി.യു 44, കോൺഗ്രസ് 19, സി.പി.ഐ-എം.എൽ 12, സി.പി.ഐ 2, സി.പി.എം 2 എന്നിങ്ങനെ 160 എം.എൽ.എമാരുടെ പിന്തുണയാണ് നിതീഷിനുള്ളത്. ബി.ജെ.പിക്ക് 77ഉം ഒപ്പമുള്ള ഹിന്ദുസ്ഥാനി അവാമി മോർച്ചക്ക് നാലും സീറ്റാണുള്ളത്.

നിതീഷ്-തേജസ്വി കൂട്ടുക്കെട്ട് ബിഹാറില്‍ ഇത് രണ്ടാം തവണയാണ് അധികാരത്തില്‍ വരുന്നത്. 2015-ലായിരുന്നു നിതീഷിന്റേയും തേജസ്വിയുടേയും നേതൃത്വത്തിലുള്ള ആദ്യ മഹാസഖ്യ സര്‍ക്കാര്‍ അധികാരത്തിലേറിയത്. 2017ൽ ആര്‍.ജെ.ഡിയുമായുള്ള സഖ്യം ഉപേക്ഷിച്ച നിതീഷ് ബി.ജെ.പിയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചതോടെ സഖ്യം പൊളിയുകയായിരുന്നു.

Tags:    
News Summary - RJD leader Tej Pratap Yadav and four other MLAs take oath as ministers in Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.