രേവന്ത് റെഡ്ഡി
ഹൈദരാബാദ്: 13 വർഷം മുഖ്യമന്ത്രിയായും 10 വർഷം പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടും രാജ്യത്തെ ജനങ്ങളെ മനസിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഇന്ത്യ മോദി വിരുദ്ധ തരംഗത്തിന് സാക്ഷ്യം വഹിക്കുകയാണ്. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ എൻ.ഡി.എയുടെ പങ്കാളികളാരും മോദിയെ പിന്തുണക്കില്ലെന്നും റെഡ്ഡി കൂട്ടിച്ചേർത്തു. ഭാര്യക്കും മകൾക്കുമൊപ്പം വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് പ്രചരണത്തിൽ അനാവശ്യ പരാമർശങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാക്കൾ വേട്ടയാടപ്പെടുമ്പോൾ മോദിയുടെ ഭരണഘടനാ വിരുദ്ധ പരാമർശങ്ങളോട് തെരഞ്ഞെടുപ്പ് കമീഷൻ നിശബ്ദത പാലിക്കുകയാണ്. ഇൻഡ്യ സഖ്യം അവരുടെ പദ്ധതികളും പോളിസികളും മുൻനിർത്തി വോട്ട് ചോദിക്കുമ്പോൾ ബി.ജെ.പി വോട്ട് തേടുന്നത് മോദിയുടെ പേര് പറഞ്ഞാണ്. ബി.ജെ.പിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്ക് 75 വയസാണ് വിരമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അങ്ങനെയാണ് എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയ നേതാക്കളെ മോദി 74 വയസ് പൂർത്തിയാക്കാനൊരുങ്ങുകയാണ്, ഒരു വർഷം കൂടിയാണ് ബാക്കി. മോദി 75 വയസ് പൂർത്തിയായാൽ വിരമിക്കാൻ തയ്യാറാണോ എന്നാണ് ചോദിക്കാനുള്ളതെന്നും റെഡ്ഡി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.