പൊതുവേദിയിൽ മോശം റോഡുകളെക്കുറിച്ച് സംസാരിച്ച അധ്യാപകന്‍റെ മൈക്ക് പിടിച്ച് വാങ്ങി അസം മന്ത്രി

നാഗോൺ: ജില്ലയിലെ മോശം റോഡുകളെക്കുറിച്ച് സംസാരിക്കവെ വിരമിച്ച അധ്യാപകന്‍റെ കയ്യിൽ നിന്നും മൈക്ക് പിടിച്ച് വാങ്ങി അസം റെയിൽവേ മന്ത്രി രാജൻ ഗൊഹൈൻ. സ്വച്ച് ഭാരത് മിഷൻ സംഘടിപ്പിച്ച ചടങ്ങിലാണ് സംഭവമുണ്ടായത്. 

റോഡിന്‍റെ ശോചനീയാവസ്ഥ പ്രശ്ന പരിഹാരത്തിന് താൻ ഒരുപാട് പേരെ കണ്ടുവെന്നും ഒന്നും ഫലം കണ്ടില്ലെന്നും അധ്യാപകൻ കുറ്റപ്പെടുത്തി. എന്നാൽ ഇതെല്ലാം ബന്ധപ്പെട്ട അധികൃതർക്ക് മുന്നിലോ തന്നോടോ മാത്രമായി പറയേണ്ട കാര്യമാണെന്നും പൊതുവേദിയിൽ വച്ച് കൂറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും രാജൻ ഗൊഹൈൻ പറഞ്ഞു.

ബി.ജെ.പി മന്ത്രിയുടെ ഇൗ പരാമർശത്തിനെതിരെ അസം സ്റ്റുഡൻസ് യൂണിയൻ അദ്ദേഹത്തിന്‍റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
 

Tags:    
News Summary - Retired Assam Teacher Was Speaking About Bad Roads, Minister Blocked Mic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.