Posted On
date_range Updated On
date_range പാക് വെടിവെപ്പിന് സാധ്യത; അതിർത്തിയിൽ രാത്രി സഞ്ചാരത്തിന് നിയന്ത്രണം
ശ്രീനഗർ: പാക് വെടിവെപ്പിനുള്ള സാധ്യത മുന്നിൽ കണ്ട് അന്താരാഷ്ട്ര അതിർത്തിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം. അറുപത് ദിവസത്തേക്കാണ് നിയന്ത്രണം.
ട്രക്ക്, ടിപ്പറുകൾ, മൾട്ടി ആക്സിൽ വാഹനങ്ങൾക്കും തുടങ്ങിയവയും രാത്രി 9 മുതൽ രാവിലെ 6 മണി വരെ പഴയ സാംബ-കത്വ പാതയിലൂടെ സഞ്ചരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അതിർത്തിയിൽ സുരക്ഷാ ഭീഷണി വർധിച്ചു വരുന്നതായും ഏത് നിമിഷവും വെടിവെപ്പിന് സാധ്യതയുണ്ടെന്നുമാണ് ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്‍റെ മുന്നറിയിപ്പ്. ദേശ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും സുരക്ഷാ ഭീഷണി ഇല്ലാതാക്കാനും നടപടി ആവശ്യമാണെന്നും അധികൃതർ പറഞ്ഞു. ഇതിന്‍റെ ഭാഗമായാണ് നിയന്ത്രണങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.