തമിഴ്നാട് എം.പിയുടെ കത്തിന് ഇംഗ്ലീഷിൽ തന്നെ മറുപടി നൽകണമെന്ന് കേന്ദ്രത്തോട് ഹൈകോടതി

മധുരൈ: ഏതു ഭാഷയില്‍ ലഭിക്കുന്ന നിവേദനത്തിനും ഹിന്ദിയില്‍ മറുപടി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് മദ്രാസ് ഹൈകോടതിയുടെ നിർദേശം. 1963ലെ ഒഫിഷ്യൽ ലാഗ്വേജസ് ആക്ട് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി നിർദേശം. ഇംഗ്ലിഷിലാണ് നിവേദനം ലഭിക്കുന്നതെങ്കില്‍ ആ ഭാഷയില്‍ തന്നെ മറുപടി നല്‍കേണ്ടത് കേന്ദ്രസർക്കാറിന്‍റെ ഉത്തരവാദിത്തമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.

ഇംഗ്ലിഷില്‍ നല്‍കിയ നിവേദനത്തിന് ഹിന്ദിയില്‍ മറുപടി ലഭിച്ചതിനെത്തുടര്‍ന്ന് സി.പി.എം പാര്‍ലമെന്റ് അംഗമായ എസ്. വെങ്കടേശ്വരനാണ് ഹൈകോടതിയെ സമീപിച്ചത്. കേന്ദ്രം സംസ്ഥാനങ്ങളുമായി നടത്തുന്ന കത്തിടപാടുകള്‍ ഇംഗ്ലീഷില്‍ വേണമെന്ന് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടത്.

ഏതു ഭാഷയിലും സര്‍ക്കാരിനു നിവേദനം നല്‍കാന്‍ പൗരന് ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്ന് ജസ്റ്റിസുമാരായ എന്‍. കിരുബകരനും എം. ദുരൈസ്വാമിയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഏതു ഭാഷയിലാണോ നിവേദനം ലഭിക്കുന്നത് ആ ഭാഷയില്‍ തന്നെ മറുപടി നല്‍കാന്‍ കേന്ദ്രത്തിനു ബാധ്യതയുണ്ടെന്ന് ഔദ്യോഗിക ഭാഷാ നിയമം ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു.

Tags:    
News Summary - Reply In English Only: High Court Directs Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.