രാജസ്​ഥാനിൽ വിജയിക്കണമെങ്കിൽ വസുന്ധര രാ​ജ​െയ മാറ്റണമെന്ന്​ ബി.ജെ.പി നേതാവ്​

ജയ്​പൂർ: രാജസ്​ഥാനിെല ഉപതെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടതിനു പിറകെ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ ബി.ജെ.പി നേതാവ്​.  തെരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ വസുന്ധര രാജെയെ സ്​ഥാനത്തു നിന്ന്​ മാറ്റണമെന്നാണ്​ പാർട്ടിയുടെ കോട്ട ജില്ല പിന്നാക്ക വിഭാഗം നേതാവ്​ അശോക്​ ചൗധരിയുടെ ആവശ്യം. വസുന്ധര രാജെയുടെയും പാർട്ടി സംസ്​ഥാന അധ്യക്ഷൻ അശോക്​ പർണമിയുടെയും പ്രവർത്തന രീതി ശരിയല്ല. നേതൃത്വത്തിൽമാറ്റം വന്നാൽ മാത്രമേ തെരഞ്ഞെടുപ്പിൽ വിജയമുണ്ടാകൂവെന്നും ചൗധരി വിമർശിച്ചു.

ഉപതെരഞ്ഞെടുപ്പി​െല തോൽവി​െയ തുടർന്ന് സംസ്​ഥാനത്തെ ബി.ജെ.പി നേതൃത്വത്തെ മാറ്റണമെന്ന്​ ആവശ്യപ്പെട്ട്​ അദ്ദേഹം ​േകന്ദ്ര നേതൃത്വത്തിന്​ കത്തയച്ചിട്ടുണ്ട്​. വസുന്ധര രാജെയു​െട പ്രവർത്തന രീതിയിൽ പാർട്ടി പ്രവർത്തകർ അസന്തുഷ്​ടരാണ്​. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ നേതൃത്വത്തെ മാറ്റണമെന്നും കത്തിൽ പറയുന്നു. 

പാർട്ടി പ്രവർത്തകർ ഒരു പ്രശ്​നവുമായി എം.എൽ.എമാരെ സമീപിക്കു​േമ്പാൾ അവർ എം.പിമാരെ സമീപിക്കാൻ ആവശ്യപ്പെടും. എന്നാൽ രണ്ടുപേരും പ്രശ്​നത്തിൽ പരിഹാരം കാണില്ല. പ്രവർത്തകർ ഒരു ഫലവുമില്ലാതെ തിരികെ പോരേണ്ടി വരികയും ചെയ്യുന്നുവെന്നും ചൗധരി വിമർശിച്ചു. 

സംസ്​ഥാന രാഷ്​ട്രീയത്തിൽ അടിമത്തവും മുതലാളിത്ത മനോഭാവവും അവസാനിപ്പിക്കാൻ സമയമായി. പ്രവർത്തകർ അടിമകളല്ല, അവർ പാർട്ടി​െയ ഇന്നത്തെ ഉന്നതികളിലെത്തിച്ച കഠിനാധ്വാനികളാണെന്നും ചൗധരി ഒാർമിപ്പിച്ചു.  
 

Tags:    
News Summary - Remove Vasundhara Raje If You Want To Win State Polls- BJP Leader - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.