കർണാടകയിൽ കോവിഡ്​ ഭേദമായയാൾ​ക്ക്​ വീണ്ടും രോഗം​

ബംഗളൂരു: കോവിഡ്​ ഭേദമായി ആശുപത്രിയിൽനിന്ന്​ ഡിസ്​ചാർജ്​ ആയയാൾക്ക്​ വീണ്ടും രോഗബാധ. കർണാടക ബെലഗാവിയിലെ 50 കാരനാണ്​ രണ്ടാമതും രോഗം ബാധിച്ചത്​. കർണാടകയിൽ ആദ്യത്തെ സംഭവമാണിത്​.

കുഡാച്ചി സ്വദേശിയായ ഇയാളെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യവകുപ്പ്​ അറിയിച്ചു. ഏപ്രിൽ 15നാണ്​ കോവിഡ്​ പോസിറ്റീവായ ഇദ്ദേഹത്തെ ആദ്യം അഡ്​മിറ്റ്​ ചെയ്​തത്​. തുടർന്ന്​ ഏപ്രിൽ 30നും മേയ് ഒന്നിനും നടത്തിയ പരിശോധനയിൽ ​നെഗറ്റീവായി.  ബെംഗലൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ‌.ഐ‌.വി), ബെലഗാവിയിലെ നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ് ട്രഡീഷനൽ മെഡിസിൻ (എൻ‌.ഐ‌.ടി‌.എം) എന്നിവിടങ്ങളിലാണ്​ പരിശോധന നടത്തിയത്​.

ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ള ഇദ്ദേഹത്തെ മെയ് നാലിനാണ്​ ഡിസ്​ചാർജ്​ ചെയ്​തത്​. തുടർന്ന്​ കുഡാച്ചിയിലെ ഒരു സ്ഥാപനത്തിൽ ക്വാറൻറീനിലായിരുന്നു.

വീണ്ടും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ മേയ്​ അഞ്ചിന് ബെലഗാവിയിലെ എൻ.‌ഐ‌.ടി.‌എമ്മിൽ നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവ് ആയിരുന്നു. തുടർന്ന്​ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേയ്​ ആറിന് ബെലഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടത്തിയ രണ്ടാമത്തെ പരിശോധനഫലവും പോസിറ്റീവ് ആണ്​​.

Tags:    
News Summary - Recovered patient has COVID-19 relapse in Belagavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.