കാഠ്മണ്ഠു: ശരിക്കുള്ള അയോധ്യ ഇന്ത്യയിലല്ലെന്നും നേപ്പാളിലാണെന്നുമുള്ള വിവാദ പ്രസ്താവനയുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഓലി. രാമൻ ഇന്ത്യക്കാരനല്ലെന്നും നേപ്പാളിയാണെന്നും അദ്ദേഹം പറഞ്ഞതായി നേപ്പാൾ മാധ്യമങ്ങളെ ഉദ്ദരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞമാസം, ഇന്ത്യയുടെ അതിര്‍ത്തി മേഖലകള്‍ അനധികൃതമായി കൂട്ടിച്ചേര്‍ത്ത് നേപ്പാൾ പുതിയ ഭൂപടം തയാറാക്കിയത് ഏറെ വിവാദമായിരുന്നു. നേപ്പാള്‍ പാര്‍ലമെൻറ് അംഗീകരിച്ച ഭരണഘടന ഭേദഗതിക്ക് രാഷ്ട്രപതി ബിന്ദ്യ ദേവി ഭണ്ഡാരി അംഗീകാരവും നൽകി. കാലാപാനി, ലിംപിയാധുര, ലിപൂലേക് എന്നീ പ്രദേശങ്ങളെയാണ് നേപ്പാള്‍ ഭൂപടത്തിൽ ഉള്‍പ്പെടുത്തിയത്.
അടുത്തിടെ, ദൂരദർശൻ ഒഴികെയുള്ള ഇന്ത്യൻ ചാനലുകളുടെ സംപ്രേക്ഷണം നേപ്പാളിൽ നിരോധിച്ചതും വിവാദമായിരുന്നു. രാജ്യത്തിൻെറ താൽപര്യങ്ങൾ ഹനിക്കുന്ന വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നെന്ന് ആരോപിച്ചായിരുന്നു നിരോധനം. മുമ്പ് ഇന്ത്യയിലെ വൈറസാണ് ചൈനയുടേതിനേക്കാൾ ഭീകരമെന്ന കെ.പി. ശർമ ഓലിയുടെ പ്രസ്താവനയും ഇന്ത്യയുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.