സ്റ്റാലിനെ നേതാവായി അംഗീകരിക്കാൻ തയാർ -അഴഗിരി
ചെന്നൈ: പാർട്ടിയിൽ തിരിച്ചെടുക്കുകയാണെങ്കിൽ ഡി.എം.കെ അധ്യക്ഷൻ സ്റ്റാലിനെ നേതാവായി അംഗീകരിക്കാൻ തയാറാണെന്ന് സഹോദരൻ എം.കെ അഴഗിരി. തന്നെ പാർട്ടിയിൽ തിരിച്ചെടുത്തില്ലെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അഴഗിരി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ അഴഗിരി നിലപാട് മയപ്പെടുത്തിയെന്നാണ് സൂചന.
സ്റ്റാലിനുമായി ചേർന്ന് പ്രവർത്തിക്കാൻ തയാറാണ്. പാർട്ടിയിൽ തിരിച്ചെടുത്താൽ സ്റ്റാലിെൻറ നേതൃത്വത്തെ അംഗീകരിക്കാം. പാർട്ടിയിൽ തിരിച്ചെടുക്കുകയല്ലാതെ സ്റ്റാലിന് മുന്നിൽ മറ്റ് വഴികളില്ല. വീണ്ടും പാർട്ടിയിൽ പ്രവേശിക്കാൻ സാധിച്ചില്ലെങ്കിൽ ഭാവി പരിപാടികൾ തെൻറ അനുയായികളുമായി ചേർന്ന് തീരുമാനിക്കുമെന്നും അഴഗിരി വ്യക്തമാക്കി.
തെൻറ ശക്തി തെളിയിക്കാനായി മാർച്ച് സംഘടിപ്പിക്കാൻ അഴഗിരി നീക്കമുണ്ടായിരുന്നു. പക്ഷേ അഴഗിരിയുടെ അനുയായികളുടെ എണ്ണം ദിനംപ്രതി കുറയുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇതാണ് പ്രശ്നത്തിന് രമ്യമായ പരിഹാരം തേടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.