മദ്യനയ കേസ്: സി.ബി.ഐയെ കുടഞ്ഞ് കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ സി.ബി.ഐക്കെതിരെ കടുത്ത വിമർശനവുമായി കോടതി. റൗസ് അവന്യു കോടതിയിലെ സ്‍പെഷൽ ജഡ്‍ജി ജിതേന്ദ്ര സിങ്ങാണ് ആം ആദ്‍മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെ കേസിലെ 23 പ്രതികളെയും കുറ്റമുക്തരാക്കിയത്. കേസിൽ സൗത്ത് ഗ്രൂപ്പെന്ന് ആവർത്തിച്ചുള്ള പദപ്രയോഗത്തെ കോടതി വിമർശിച്ചു.

ചില പ്രതികളെക്കുറിച്ച് വിവരിക്കാൻ ഒരു മേഖലയെ തരംതിരിച്ച് പരാമർശിക്കുന്നത് സ്വേച്ഛാപരവും അനാവശ്യവുമാണ്. മനഃപൂർവം ആവർത്തിച്ച് അത്തരം പദപ്രയോഗങ്ങൾ നടത്തിയതിൽ ജഡ്‍ജി കടുത്ത അതൃപ്തി പ്രകടമാക്കി. നിയമപരമായ അടിത്തറയില്ലാത്ത അത്തരം പ്രയോഗങ്ങൾ ക്രിമിനൽ നിയമ ചട്ടക്കൂടുമായി പൊരുത്തപ്പെടുന്നതല്ല. മറ്റു പ്രതികളെ വിവരിക്കാൻ നോർത്ത് ഗ്രൂപ് എന്ന് പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി വസ്തുതാപരമായ തെളിവിലെ ഊന്നലിൽനിന്ന് വ്യതിചലിച്ച് അനാവശ്യമായ മുൻവിധിക്ക് ഇടയാക്കുന്ന തരംതിരിക്കൽ പാടില്ലെന്ന് താക്കീത് നൽകി.

മേഖല തിരിച്ചുള്ള ലേബലിങ് ഒഴിവാക്കണം. തെളിവിലാണ് ഊന്നൽ നൽകേണ്ടത്, പ്രതി ആരാണ്, അയാൾ എവിടെനിന്ന് വരുന്നു എന്നതല്ല പ്രധാനം. ഇത്തരം പ്രയോഗങ്ങൾ നിയമ നടപടിക്രമങ്ങളുടെ യുക്തിക്ക് നിരക്കുന്നതല്ല. നീതി നിർവഹണം നിഷ്പക്ഷമായി നടക്കുന്നതിന് അത് ഒഴിവാക്കണം. കുറ്റപത്രവും അന്വേഷണ റിപ്പോർട്ടുകളും തയാറാക്കുമ്പോൾ ഉപയോഗിക്കുന്ന ഭാഷാപ്രയോഗങ്ങളുടെ കാര്യത്തിൽ ശ്രദ്ധയും സംയമനവും പുലർത്തണമെന്ന് കോടതി ഓർമിപ്പിച്ചു.

2021-22 സാമ്പത്തിക വർഷം ആം ആദ്മി പാർട്ടി സർക്കാർ നടപ്പാക്കിയ ഡൽഹി മദ്യനയം ഡൽഹിയിലെ മദ്യവ്യാപാരം കുത്തകവത്കരിക്കാനുണ്ടാക്കിയതാണെന്നും അതിനായി ആപ് നേതാക്കൾ കൈക്കൂലി വാങ്ങിയെന്നും ആരോപിച്ച് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന സമർപ്പിച്ച പരാതിയിലാണ് സി.ബി.ഐ കേസ് രജിസ്റ്റർചെയ്തത്. അതേ തുടർന്ന് മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റും നടന്നു. കേസിൽ മനീഷ് സിസോദിയ എട്ടാം പ്രതിയും കെ. കവിത 17ാം പ്രതിയും അരവിന്ദ് കെജ്രിവാൾ 18ാം പ്രതിയുമായിരുന്നു.കെജ്രിവാൾ 156 ദിവസവും മനീഷ് സിസോദിയ 530 ദിവസവും ജയിലിലായിരുന്നു.

കേസ് അന്വേഷിച്ച സി.ബി.ഐ ഓഫിസർക്കെതിരെ വകുപ്പുതല നടപടിക്ക് ഉത്തരവ്

ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി സ​ർ​ക്കാ​റി​ന്റെ മ​ദ്യ​ന​യ​ത്തി​നെ​തി​രെ മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ തി​ര​ക്ക​ഥ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് അ​ന്വേ​ഷി​ച്ച സി.​ബി.​ഐ ഓ​ഫി​സ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​ക്ക് ഡ​ൽ​ഹി കോ​ട​തി ഉ​ത്ത​ര​വി​ട്ടു. മു​ൻ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ൾ, മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ, രാ​ജ്യ​സ​ഭ നേ​താ​വ് സ​ഞ്ജ​യ് സി​ങ് എം.​പി, മു​ൻ തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര റാ​വു​വി​ന്റെ മ​ക​ൾ കെ. ​ക​വി​ത തു​ട​ങ്ങി 23 പേ​രെ​യും കു​റ്റ​മു​ക്ത​രാ​ക്കി​യ വി​ധി​യി​ലാ​ണ് റോ​സ് അ​വ​ന്യൂ പ്ര​ത്യേ​ക സി.​ബി​ഐ കോ​ട​തി ജ​ഡ്ജി ജി​തേ​ന്ദ്ര സി​ങ്ങി​ന്റെ നി​ർ​ദേ​ശം.

ഒ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലാ​തെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കു​ൽ​ദീ​പ് സി​ങ്ങി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി​യ​താ​ണ് സി.​ബി.​ഐ ഓ​ഫി​സ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി ആ​വ​ശ്യ​​പ്പെ​ട്ട​തി​ന് ഒ​രു കാ​ര​ണ​മാ​യി കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. കു​ൽ​ദീ​പ് സി​ങ്ങി​നെ​തി​രെ ഒ​രു തെ​ളി​വ് പോ​ലും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും എ​ന്നി​ട്ടും മു​ൻ​കൂ​ട്ടി​യു​ണ്ടാ​ക്കി​യ ആ​ഖ്യാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ന്നാം പ്ര​തി​യാ​ക്കി​യെ​ന്നും ജ​ഡ്ജി തു​ട​ർ​ന്നു. കു​റ്റ​പ​ത്ര​ത്തി​ൽ സാ​ക്ഷി​ക​ളാ​ക്കി​യ മു​ൻ ഡ​ൽ​ഹി എ​ക്സൈ​സ് ക​മീ​ഷ​ണ​ർ അ​ർ​വ ഗോ​പി കൃ​ഷ്ണ, മു​ൻ ഡ​ൽ​ഹി ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​ർ ആ​ന​ന്ദ് കു​മാ​ർ തി​വാ​രി എ​ന്നി​വ​രെ പ്ര​തി​പ്പ​ട്ടി​ക​യി​ലും ചേ​ർ​ത്ത സി.​ബി.​ഐ ഓ​ഫി​സ​റു​ടെ ന​ട​പ​ടി​യും കോ​ട​തി ചോ​ദ്യം​ചെ​യ്തു. ഇ​ത് കേ​വ​ലം ന​ട​പ​ടി​ക്ര​മ​ത്തി​ലെ തെ​റ്റ് മാ​ത്ര​മ​ല്ല, പ്രോ​സി​ക്യൂ​ഷ​ൻ ആ​ഖ്യാ​ന​ത്തി​ന് അ​നു​സൃ​ത​മാ​യ നി​യ​മ​വി​രു​ദ്ധ​മാ​യ നീ​ക്ക​മാ​യി​രു​ന്നു​വെ​ന്ന് കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി.

Tags:    
News Summary - Liquor policy case: Court dismisses CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.