മാധ്യമപ്രവർത്തകൻ രവീഷ് കുമാറിന് മഗ്സസെ പുരസ്കാരം

ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകനും എൻ.ഡി.ടി.വി മാനേജിങ് എഡിറ്ററുമായ രവീഷ് കുമാറിന് 2019ലെ രമൺ മഗ്സസെ പുരസ്കാരം. അഞ്ചു പേർക്കാണ് ഈ വർഷം പുരസ്കാരം ലഭിച്ചിരിക്കുന്നത്.

കോ സ്വെ വിൻ (മ്യാൻമർ), അങ്ഖാന നീലാപയിജിത് (തായ് ലൻഡ്), റേയ്മുണ്ടോ പുജാന്‍റെ കായാബ്യാബ് (ഫിലിപ്പീൻസ്), കിം ജോങ്-കി (ദക്ഷിണ കൊറിയ) എന്നിവരാണ് മറ്റു പുരസ്കാര ജേതാക്കൾ.

ഫിലിപ്പീൻ പ്രസിഡന്‍റായിരുന്ന രമൺ മഗ്സസെയുടെ സ്മരണാർത്ഥം 1957 മുതലാണ് പുരസ്കാരം നൽകിവരുന്നത്. പൊതുസേവനം, സാമുദായിക നേതൃത്വം, മാധ്യമപ്രവർത്തനം, സമാധാനം എന്നീ മേഖലകളിലെ സംഭാവനക്കാണ് പുരസ്കാരം നൽകുന്നത്.

Tags:    
News Summary - ravish-kumar-wins-2019-magsaysay-award-ind anews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.