യാത്രക്കാരെ ​'മര്യാദ പഠിപ്പിക്കാൻ' കനത്ത പിഴയുമായി എയർ ഇന്ത്യ

ന്യൂഡൽഹി: യാത്രക്കാരുടെ പിഴവ് കാരണം വിമാനം വൈകിയാല്‍ 15 ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന് എയർ ഇന്ത്യ. ഏറ്റവും കുറഞ്ഞ പിഴ അഞ്ച് ലക്ഷമാണ്. ഒരു മണിക്കൂറില്‍ കുറവ് സമയം വിമാനം വൈകിപ്പിച്ചാൽ അഞ്ച് ലക്ഷം രൂപയും രണ്ട് മണിക്കൂര്‍ വരെ വൈകിയാൽ 10 ലക്ഷവും രണ്ട് മണിക്കൂറില്‍ കൂടുതലാണെങ്കിൽ 15 ലക്ഷവുമാണ് പിഴ.

നേരത്തെ ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ മർദിച്ചത് വിവാദമായതിന് പിന്നാലെയാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ എയര്‍ ഇന്ത്യയുടെ നീക്കം നടത്തുന്നത്. പാര്‍ലമെന്റില്‍ സംഭവത്തെ അപലപിക്കാനും മാപ്പുപറയാനും ശിവസേന എം.പി തയ്യാറായെങ്കിലും എയര്‍ ഇന്ത്യ ജീവനക്കാരോട് മാപ്പുപറയാന്‍ ഗെയ്ക് വാദ് തയ്യാറായിരുന്നില്ല.

ഇതിന് പിന്നാലെ 2015ൽ വൈ.എസ്.ആർ കോൺഗ്രസ് എം.പി തിരുപ്പതിയിൽ വെച്ച് എയർ ഇന്ത്യ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തതും വീൽചെയറിലായിരുന്ന മാതാവിനെ എമർജൻസി വാതിലൂടെ കടത്തിവിടണമെന്ന പേരിൽ തൃണമൂൽ കോൺഗ്രസ് എം.പി വിമാനം വൈകിപ്പിച്ചതും എയർ ഇന്ത്യ ഇക്കാര്യത്തിൽ കർശന നടപടിയെടുക്കാൻ കാരണമായതായി റിപ്പോർട്ടുണ്ട്.
 

 

Tags:    
News Summary - Ravindra Gaikwad Effect? Air India Debates Rs. 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.