പവാറി‍ന്‍റെ യോഗത്തോടെ 'രാഷ്​ട്ര മഞ്ച്'​ ദേശീയശ്രദ്ധയിലേക്ക്

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി​ക്കെ​തി​രാ​യ​വ​രെ ഒ​ന്നി​പ്പി​ക്കാ​ൻ ശ​ര​ദ്​ പ​വാ​റി​െൻറ വ​സ​തി​യി​ലെ യോ​ഗ​ത്തോ​ടെ യ​ശ്വ​ന്ത്​ സി​ൻ​ഹ ക​ൺ​വീ​ന​റാ​യ 'രാ​ഷ്​​ട്ര മ​ഞ്ച്​' ദേ​ശീ​യ​ശ്ര​ദ്ധ​യി​ലേ​ക്ക്. ഇ​ന്ത്യ എ​ന്ന ആ​ശ​യ​ത്തി​നൊ​പ്പം നി​ൽ​ക്കു​ന്ന എ​ഴു​ത്തു​കാ​രെ​യും ക​ലാ​കാ​ര​ന്മാ​രെ​യും ട്രേ​ഡ്​​യൂ​നി​യ​ൻ നേ​താ​ക്ക​ളെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും ഒ​ന്നി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള വേ​ദി​യെ​ന്ന നി​ല​യി​ൽ 2018 ജ​നു​വ​രി​യി​ൽ നി​ല​വി​ൽ വ​ന്ന​താ​ണ്​ 'രാ​ഷ്​​ട്ര മ​ഞ്ച്​'.

അ​ന്നു​മു​ത​ൽ ബി.​ജെ.​പി​ക്കെ​തി​രാ​യ ശ​ബ്​​ദ​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു മ​ഞ്ച്. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ മ​നീ​ഷ്​ തി​വാ​രി​യു​ടെ​യും മു​ൻ സ്​​ഥാ​ന​പ​തി കെ.​സി. സി​ങ്ങി​െൻറ​യും ത​ല​യി​ൽ നി​ന്നു​ദി​ച്ച ആ​ശ​യ​ത്തെ​ ബി.​ജെ.​പി​യോ​ട്​ അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്ന മു​ൻ കേ​ന്ദ്ര​മ​ന്ത്രി യ​ശ്വ​ന്ത്​ സി​ൻ​ഹ കൂ​ടി ചേ​ർ​ന്നാ​ണ്​ പ്രാ​യോ​ഗി​ക ത​ല​ത്തി​ലെ​ത്തി​ച്ച​ത്. മു​ൻ ജ​ന​താ​ദ​ൾ യു ​േ​ന​താ​വ്​ പ​വ​ൻ വ​ർ​മ​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ദി​നേ​ശ്​ വ​ർ​മ​യും സി​ൻ​ഹ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

2018ൽ ​മ​ഞ്ച്​ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​പ്പോ​ൾ മ​ജീ​ദ്​ മേ​മ​ൻ (എ​ൻ.​സി.​പി), സ​ഞ്​​ജ​യ്​ സി​ങ്​ (ആ​പ്), മു​ൻ ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി സു​രേ​ഷ്​ മേ​ത്ത, രാ​ഷ്​​ട്രീ​യ ലോ​ക്​​ദ​ൾ ​നേ​താ​വ്​ ജ​യ​ന്ത്​ ചൗ​ധ​രി, മു​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ സോം​പാ​ൽ, ഹ​ർ​മോ​ഹ​ൻ ധ​വാ​ൻ, ശ​ത്രു​ഘ്​​ന​ൻ സി​ൻ​ഹ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തി​രു​ന്നു. കോ​ൺ​ഗ്ര​സ്​ നേ​താ​വാ​യ മു​ൻ കേ​ന്ദ്ര​മ​ന്ത്രി രേ​ണു​ക ചൗ​ധ​രി​യു​ടെ സാ​ന്നി​ധ്യ​വു​മു​ണ്ടാ​യി​രു​ന്നു. മ​ഞ്ചി​ലെ അം​ഗ​ങ്ങ​ൾ മു​ൻ കേ​ന്ദ്ര​മ​ന്ത്രി ക​മാ​ൽ മൊ​റാ​ർ​ക​യു​ടെ ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. 2020 ജ​നു​വ​രി​യി​ൽ സി.​എ.​എ​ക്കും എ​ൻ.​ആ​ർ.​സി​ക്കു​മെ​തി​രെ 'രാ​ഷ്​​്ട്ര മ​ഞ്ചി'​െൻറ ബാ​ന​റി​ൽ 'ഗാ​ന്ധി ശാ​ന്തി യാ​ത്ര' സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി ബം​ഗാ​ളി​ൽ ന​ട​ത്തി​യ മു​ന്നേ​റ്റ​ത്തെ തു​ട​ർ​ന്ന്​ ഫെ​ഡ​റ​ൽ മു​ന്ന​ണി​ക്കാ​യി മ​മ​ത ബാ​ന​ർ​ജി ആ​ഹ്വാ​നം ന​ട​ത്തി​യി​രു​ന്നു. തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു​വും ഒ​ഡി​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്​​നാ​യി​കും ഇ​തേ ആ​ഹ്വാ​നം ന​ട​ത്തി​യ​വ​രാ​യി​രു​ന്നു. എ​ന്നാ​ൽ, 2019ലെ ​ലോ​ക്​​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം പ്ര​തി​പ​ക്ഷ​ത്തെ ഞെ​ട്ടി​ക്കു​ക​യും റാ​വു​വി​നെ ​േപാ​ലു​ള്ള​വ​ർ ഉ​ൾ​വ​ലി​ഞ്ഞ്​ നി​ർ​ണാ​യ​ക നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളി​ൽ പാ​ർ​ല​മെൻറി​ൽ ബി.​ജെ.​പി​യെ സ​ഹാ​യി​ക്കു​ക വ​രെ ചെ​യ്​​തു.

മ​ഞ്ചി​െൻറ നേ​തൃ​സ്​​ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന യ​ശ്വ​ന്ത്​ സി​ൻ​ഹ മ​മ​ത ബാ​ന​ർ​ജി​യു​ടെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​രു​ക​യും ബം​ഗാ​ളി​ൽ ബി.​ജെ.​പി​യെ തോ​ൽ​പി​ക്കാ​നു​ള്ള പ്ര​ശാ​ന്ത്​ കി​ഷോ​റി​െൻറ ത​ന്ത്ര​ങ്ങ​ൾ ഫ​ലം കാ​ണു​ക​യും ചെ​യ്​​ത​തോ​ടെ​യാ​ണ്​ ശ​ര​ദ്​​ പ​വാ​റും രാ​ഷ്​​ട്ര മ​ഞ്ചി​െൻറ ചി​ത്ര​ത്തി​ലേ​ക്ക്​ വ​രു​ന്ന​ത്. മ​മ​ത​യും പ​വാ​റും പ്ര​ശാ​ന്ത്​ കി​ഷോ​റും ചേ​ർ​ന്ന്​ ന​ട​ത്തി​യ രാ​ഷ്​​ട്രീ​യ നീ​ക്ക​ത്തെ യ​ശ്വ​ന്ത്​ സി​ൻ​ഹ ത​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള രാ​ഷ്​​ട്ര മ​ഞ്ചു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സു​കാ​ര​ല്ലാ​ത്ത​വ​രെ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​പ്പി​ക്കാ​നും യ​ശ്വ​ന്ത്​ സി​ൻ​ഹ​ക്ക്​ ക​ഴി​ഞ്ഞു.

വീണ്ടും പവാർ–കിഷോർ ചർച്ച

ന്യൂ​ഡ​ൽ​ഹി: എ​ൻ.​സി.​പി നേ​താ​വ്​ ശ​ര​ത്​ പ​വാ​ർ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ന്ത്ര​ജ്ഞ​ൻ പ്ര​ശാ​ന്ത്​ കി​ഷോ​റി​നെ ക​ണ്ടു. ര​ണ്ടാ​ഴ്​​ച​ക്കി​ടെ പ്ര​ശാ​ന്ത്​ കി​ഷോ​റു​മാ​യു​ള്ള മൂ​ന്നാ​മ​ത്തെ കൂ​ടി​ക്കാ​ഴ്​​ച​യാ​ണ്​ ബു​ധ​നാ​ഴ്​​ച ന​ട​ന്ന​ത്. മോ​ദി-​ഷാ കൂ​ട്ടു​കെ​ട്ടി​നെ​തി​രെ പ​ശ്ചി​മ​ബം​ഗാ​ളി​ൽ മ​മ​ത ബാ​ന​ർ​ജി​ക്ക്​ മി​ന്നു​ന്ന ജ​യം സ​മ്മാ​നി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ന്ത്ര​ജ്ഞ​നാ​യ പ്ര​ശാ​ന്ത്​ കി​ഷോ​ർ ഇൗ ​മാ​സം 11നാ​ണ്​ മും​ബൈ​യി​ൽ പ​വാ​റി​െൻറ വ​സ​തി​യി​ൽ​ ആ​ദ്യ കൂ​ടി​ക്കാ​ഴ്​​ച​ക്കെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്​​ച ഡ​ൽ​ഹി​യി​ലെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ലാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ കൂ​ടി​ക്കാ​ഴ്​​ച.

പി​റ്റേ​ന്ന്​ കോ​ൺ​ഗ്ര​സി​ത​ര പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ കൂ​ട്ടി ​'രാ​ഷ്​​ട്ര മ​ഞ്ച്​' യോ​ഗ​വും പ​വാ​ർ വി​ളി​ച്ചു. മ​ഞ്ചി​െൻറ ക​ൺ​വീ​ന​ർ യ​ശ്വ​ന്ത്​ സി​ൻ​ഹ​യാ​ണ്​ യോ​ഗം വി​ളി​ച്ച​ത്​ എ​ന്നാ​യി​രു​ന്നു എ​ൻ.​സി.​പി യോ​ഗ​ത്തി​ന്​ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. ന​ട​ന്ന​ത്​ രാ​ഷ്​​ട്രീ​യ യോ​ഗ​മ​ല്ല എ​ന്നും എ​ന്നാ​ൽ, യോ​ഗ​ത്തി​ന്​ ശേ​ഷ​വും ത​ല​സ്​​ഥാ​ന​ത്തെ ച​ടു​ല​മാ​യ നീ​ക്ക​ങ്ങ​ളി​ലൂ​ടെ പ്ര​തി​പ​ക്ഷ നേ​തൃ​സ്​​ഥാ​ന​ത്തേ​ക്ക്​​ പ​വാ​ർ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന​താ​ണ്​ കാ​ണു​ന്ന​ത്.

2024ലെ ​പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യെ തോ​ൽ​പി​ക്കു​ന്ന​തി​നു​ള്ള ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്​​ക​രി​ക്കാ​നാ​ണ്​ നീ​ക്കം. 2024ന്​ ​കാ​ത്തു​നി​ൽ​ക്കാ​തെ ഉ​ത്ത​ർ​പ്ര​ദേ​ശ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്നെ പ്ര​തി​പ​ക്ഷ​ത്തെ എ​ങ്ങ​നെ ഒ​രു​മി​പ്പി​ച്ചു​നി​ർ​ത്താം എ​ന്നാ​ണ്​ പ​വാ​ർ നോ​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്​​ട്ര​യി​ൽ ശി​വ​സേ​ന​യെ എ​ൻ.​ഡി.​എ​യി​ൽ​നി​ന്ന​ക​റ്റി കോ​ൺ​ഗ്ര​സി​നെ​യും ചേ​ർ​ത്ത്​ ബി.​ജെ.​പി​യെ ഭ​ര​ണ​ത്തി​ൽ​നി​ന്നി​റ​ക്കി​യ പ​വാ​റി​ന്​ അ​തി​ന്​ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ പ​ല പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ​ക്കു​മു​ണ്ട്.

വീണ്ടും പവാർ–കിഷോർ ചർച്ച

ന്യൂ​ഡ​ൽ​ഹി: എ​ൻ.​സി.​പി നേ​താ​വ്​ ശ​ര​ത്​ പ​വാ​ർ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ന്ത്ര​ജ്ഞ​ൻ പ്ര​ശാ​ന്ത്​ കി​ഷോ​റി​നെ ക​ണ്ടു. ര​ണ്ടാ​ഴ്​​ച​ക്കി​ടെ പ്ര​ശാ​ന്ത്​ കി​ഷോ​റു​മാ​യു​ള്ള മൂ​ന്നാ​മ​ത്തെ കൂ​ടി​ക്കാ​ഴ്​​ച​യാ​ണ്​ ബു​ധ​നാ​ഴ്​​ച ന​ട​ന്ന​ത്. മോ​ദി-​ഷാ കൂ​ട്ടു​കെ​ട്ടി​നെ​തി​രെ പ​ശ്ചി​മ​ബം​ഗാ​ളി​ൽ മ​മ​ത ബാ​ന​ർ​ജി​ക്ക്​ മി​ന്നു​ന്ന ജ​യം സ​മ്മാ​നി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ന്ത്ര​ജ്ഞ​നാ​യ പ്ര​ശാ​ന്ത്​ കി​ഷോ​ർ ഇൗ ​മാ​സം 11നാ​ണ്​ മും​ബൈ​യി​ൽ പ​വാ​റി​െൻറ വ​സ​തി​യി​ൽ​ ആ​ദ്യ കൂ​ടി​ക്കാ​ഴ്​​ച​ക്കെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്​​ച ഡ​ൽ​ഹി​യി​ലെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ലാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ കൂ​ടി​ക്കാ​ഴ്​​ച. പി​റ്റേ​ന്ന്​ കോ​ൺ​ഗ്ര​സി​ത​ര പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ കൂ​ട്ടി ​'രാ​ഷ്​​ട്ര മ​ഞ്ച്​' യോ​ഗ​വും പ​വാ​ർ വി​ളി​ച്ചു. മ​ഞ്ചി​െൻറ ക​ൺ​വീ​ന​ർ യ​ശ്വ​ന്ത്​ സി​ൻ​ഹ​യാ​ണ്​ യോ​ഗം വി​ളി​ച്ച​ത്​ എ​ന്നാ​യി​രു​ന്നു എ​ൻ.​സി.​പി യോ​ഗ​ത്തി​ന്​ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. ന​ട​ന്ന​ത്​ രാ​ഷ്​​ട്രീ​യ യോ​ഗ​മ​ല്ല എ​ന്നും എ​ന്നാ​ൽ, യോ​ഗ​ത്തി​ന്​ ശേ​ഷ​വും ത​ല​സ്​​ഥാ​ന​ത്തെ ച​ടു​ല​മാ​യ നീ​ക്ക​ങ്ങ​ളി​ലൂ​ടെ പ്ര​തി​പ​ക്ഷ നേ​തൃ​സ്​​ഥാ​ന​ത്തേ​ക്ക്​​ പ​വാ​ർ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന​താ​ണ്​ കാ​ണു​ന്ന​ത്. 2024ലെ ​പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യെ തോ​ൽ​പി​ക്കു​ന്ന​തി​നു​ള്ള ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്​​ക​രി​ക്കാ​നാ​ണ്​ നീ​ക്കം. 2024ന്​ ​കാ​ത്തു​നി​ൽ​ക്കാ​തെ ഉ​ത്ത​ർ​പ്ര​ദേ​ശ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്നെ പ്ര​തി​പ​ക്ഷ​ത്തെ എ​ങ്ങ​നെ ഒ​രു​മി​പ്പി​ച്ചു​നി​ർ​ത്താം എ​ന്നാ​ണ്​ പ​വാ​ർ നോ​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്​​ട്ര​യി​ൽ ശി​വ​സേ​ന​യെ എ​ൻ.​ഡി.​എ​യി​ൽ​നി​ന്ന​ക​റ്റി കോ​ൺ​ഗ്ര​സി​നെ​യും ചേ​ർ​ത്ത്​ ബി.​ജെ.​പി​യെ ഭ​ര​ണ​ത്തി​ൽ​നി​ന്നി​റ​ക്കി​യ പ​വാ​റി​ന്​ അ​തി​ന്​ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ പ​ല പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ​ക്കു​മു​ണ്ട്.

News Summary - 'Rashtra Munch' brings national attention with Pawar's meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.