യു.പിയി​ൽ ​പതിനാറുകാരിയെ ബലാത്സംഗം ചെയ്​ത്​ തീ കൊളുത്തി

സാംഭാൽ (യു.പി): ഉത്തർപ്രദേശിലെ സാംഭാൽ ജില്ലയിൽ പതിനാറുകാരിയെ അയൽവാസി ബലാത്സംഗത്തിനിരയാക്കി, മണ്ണെണ്ണ ഒഴിച്ച്​ തീ കൊളുത്തിയതായി പരാതി. വ്യാഴാഴ്​ച രാത്രി നഖാസയിൽ നടന്ന സംഭവത്തിൽ സാരമായി പൊള്ളലേറ്റ പെൺകുട്ടിയെ ന്യൂഡൽഹി സഫ്​ദർജംഗ്​ ആശുപത്രിയിലേക്ക്​ മാറ്റി.

വീട്ടിൽ ഒറ്റക്കായിരുന്ന പെൺകുട്ടിയെ അയൽവാസിയായ സീഷാൻ പീഡിപ്പിച്ചശേഷം തീ​െകാളുത്തുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. ബന്ധുക്കളുടെ പരാതിയിൽ ഇയാളെ അറസ്​റ്റ്​ ചെയ്​തുവെന്നും അധികൃതർ അറിയിച്ചു. കുട്ടിയെ ആദ്യം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട്​ ഡൽഹിയിലേക്ക്​ മാറ്റുകയായിരുന്നു.
Tags:    
News Summary - Up rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.