ലോക്​സഭ തെരഞ്ഞടുപ്പ്​ കഴിയും വരെ രാമക്ഷേത്ര നിർമാണം ഉന്നയിക്കില്ല -വി.എച്ച്​.പി

ന്യൂഡൽഹി: ​േലാക്​ സഭാ തെരഞ്ഞടുപ്പ്​ കഴിയുന്നതുവരെ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന ആവശ്യമുന്നയിച്ച് ​ പ്രക്ഷോഭ പരിപാടികളൊന്നും നടത്തില്ലെന്ന്​ വിശ്വ ഹിന്ദു പരിഷത്ത്​. രാമക്ഷേത്ര നിർമാണത്തിനായി ഒാർഡിനൻസ്​ ഇ റക്കണമെന്ന്​ ആവശ്യപ്പെട്ട്​ രാജ്യത്തുടനീളം ധർമ സഭകൾ നടത്തുകയും കുഭമേളയിൽ രാമക്ഷേത്രത്തിനായി ധർമ സൻസദ്​ നടത്തുകയും ചെയ്​തശേഷമാണ്​ ഏവരേയും ഞെട്ടിച്ചു​കൊണ്ട്​ വി.എച്ച്​.പിയുടെ പുതിയ തീരുമാനം.

അയോധ്യയിലെ 67 ഏക്കർ ഭൂമി രാമജൻമഭൂമി ന്യാസുൾപ്പെടെയുള്ള യഥാർഥ ഉടമകൾക്ക്​ തിരികെ നൽകാൻ അനുവദിക്കമെന്നാവശ്യപ്പെട്ട്​ കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനു പിന്നാലെയാണ്​ പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കാൻ വി.എച്ച്​.പി തീരുമാനിച്ചത്​. പ്രയാഗ്​രാജിൽ കുംഭമേളക്കിടെ നടന്ന ധർമസൻസദിലാണ്​ ഇൗ തീരുമാനമുണ്ടായതെന്നും വി.എച്ച്​.പി വ്യക്​തമാക്കി.

രാമജൻമഭൂമിക്ക്​ വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ തെരഞ്ഞെടുപ്പ്​ അനുബന്ധിച്ച്​ നിർത്തിവെക്കുകയാണ്​. തെരഞ്ഞെടുപ്പിന്​ മുമ്പ്​ രാമജൻമ ഭൂമിക്ക്​ വേണ്ടിയും രാമക്ഷേത്ര നിർമാണത്തിനു വേണ്ടിയും ആവശ്യമുന്നയിക്കു​േമ്പാൾ അത്​ തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ടുള്ള ആവശ്യങ്ങൾ മാത്രമാണെന്നും രാഷ്​ട്രീയത്തിൽ ഇടപെടുകയാണെന്നും ജനങ്ങൾ ചിന്തിക്കും. വിഷയത്തെ രാഷ്​ട്രീയത്തിൽ നിന്ന്​ മാറ്റി നിർത്താനാണ്​ അടുത്ത നാലുമാസത്തേക്ക്​ ഇവ ഉന്നയിക്കില്ലെന്ന​ തീരുമാനത്തിന്​ കാരണമെന്നും വി.എച്ച്​.പി ഇൻറർനാഷണൽ വർക്കിങ്​ പ്രസിഡൻറ്​ അ​േലാക്​ കുമാർ ‘ഇന്ത്യൻ എക്​സ്​പ്രസി’നോട്​ പറഞ്ഞു.

Tags:    
News Summary - On Ram Temple, no agitation for 4 months, VHP - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.