Posted On
date_range Updated On
date_range അയോധ്യയിൽ ഉടൻ രാമക്ഷേത്രമെന്ന് ബിഹാർ ഗവർണർ
അയോധ്യ: അയോധ്യയിൽ രാമക്ഷേത്ര നിർമാണം ഉടൻ നടക്കുമെന്ന് ബിഹാർ ഗവർണർ ലാൽജി ടണ്ടൻ. ചൊവ്വാഴ്ച അയോധ്യയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടണ്ടൻ സംസാരിച്ചു തുടങ്ങിയപ്പോൾ ‘രാമക്ഷേത്രം നിർമിക്കൂ..’ എന്ന് സദസ്സിൽ നിന്ന് ജനങ്ങൾ വിളിച്ചു പറയാൻ തുടങ്ങി. തുടർന്ന് അവരോടുള്ള മറുപടിയായാണ് രാമക്ഷേത്രം ഉടൻ നിർമിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകിയത്.
നിങ്ങൾ ശബ്ദമുയർത്തിയ പോലെ അങ്ങനൊരു പുണ്യ ദിനത്തിനു വേണ്ടി അയോധ്യ കാത്തിരിക്കുകയാണെന്ന് തനിക്കറിയാമെന്നും ആ ദിനം ഉടൻ വരുമെന്നുമായിരുന്നു ലാൽജി ടണ്ടെൻറ വാക്കുകൾ. ടണ്ടനു മുമ്പ് പ്രസംഗിച്ച വിദേശകാര്യ സഹമന്ത്രി വി.കെ. സിങിനു നേരെയും ഇതേ ആവശ്യം സദസ്സിൽ നിന്നുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.