വിരമിക്കാൻ മൂന്നു ദിവസം നിൽക്കെ ഡൽഹി പൊലീസ്​ മേധാവിയാക്കി; അസ്​താനയുടെ നിയമനത്തിനെതിരെ കേസ്​

ന്യൂഡൽഹി: പൊലീസ്​ മേധാവിയാക്കാൻ ആറു മാസത്തെ സർവീസ്​ കാലയളവ്​ ബാക്കിയുണ്ടാകണമെന്ന​ കോടതി ഉത്തരവ്​ നിലനിൽക്കെ വിരമിക്കാൻ മൂന്നു ദിവസം മാ​ത്രമുള്ള രാകേഷ്​ അസ്​താനയെ ഡൽഹി പൊലീസ്​ മേധാവിയാക്കിയ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്​ത്​ കേസ്​. ഒരു വർഷം സർവീസ്​ നീട്ടിക്കൊടുത്ത്​ മുൻ സി.ബി.ഐ ഉദ്യോഗസ്​ഥനായ അസ്​താനക്ക്​ സ്​ഥാനക്കയറ്റം നൽകിയതിനെതിരെ ഡൽഹി ഹൈക്കോടതിയിലാണ്​ കേസ്​. സുപ്രീം കോടതി വെച്ച മാനദണ്​ഡം ലംഘിച്ചുവെന്നാണ്​ പരാതി.

ജൂലൈ 27നാണ്​ അസ്​താനയെ ഡൽഹി പൊലീസ്​ മേധാവിയാക്കിയത്​. 'പൊതുജന താൽപര്യം' മുൻനിർത്തി​ ഒരു വർഷം സർവീസ്​ നീട്ടിനൽകുകയും ചെയ്​തു. സി.ബി.ഐ മേധാവിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട്​ ചീഫ്​ ജസ്റ്റീസ്​ എൻ.വി രമണ ഉദ്ധരിച്ച കോടതി വിധിയുടെ ലംഘനമാണിതെന്ന്​ വിമർശകർ പറയുന്നു. സി.ബി.ഐ മേധാവി സ്​ഥാനത്തും നേരത്തെ അസ്​താനയെ പരിഗണിച്ചിരുന്നുവെങ്കിലും ചീഫ്​ ജസ്റ്റീസ്​ രമണ ഇതേ വിഷയം ചൂണ്ടിക്കാട്ടിയതിനെ തുടർന്ന്​ മാറ്റിവെക്കുകയായിരുന്നു. പൊലീസ്​ മേധാവി പദവികളിൽ ചുരുങ്ങിയത്​ ആറു മാസ സർവീസ്​ ബാക്കിയുള്ളവരെ മാത്രമേ പരിഗണിക്കാവൂ എന്നാണ്​ നിർദേശം. പ്രധാനമന്തി മോദി, ആഭ്യന്തര മന്ത്രി അമിത്​ ഷാ എന്നിവരങ്ങിയ മന്ത്രിസഭ അപ്പോയിന്‍റ്​മെൻറ്​സ്​ സമിതിയാണ്​ അസ്​താനയെ നിയമിച്ചത്​.

നിയമനത്തിനെതിരെ ദിവസങ്ങൾ കഴിഞ്ഞ്​ ഡൽഹി നിയമസഭ പ്രമേയം പാസാക്കുകയും ചെയ്​തു. 'സുപ്രീം കോടതി ഉത്തരവിനെതിരാണ്​ രാകേഷ്​ അസ്​താനയുടെ നിയമനമെന്ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ പറഞ്ഞു. നേരത്തെ സി.ബി.ഐ മേധാവി സ്​ഥാനത്തിന്​ അർഹനല്ലാത്തതിന്​ സമാനമായി ഇതേ പദവിക്കും അർഹനല്ലെന്നും കോടതി ഉത്തരവുകൾ പാലിക്കാൻ കേന്ദ്ര സർക്കാർ ബാധ്യസ്​ഥമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Rakesh Asthana's Appointment As Delhi Police Chief Challenged In Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.