Posted On
date_range Updated On
date_range രാജസ്ഥാനിൽനിന്ന് എം.പി സുഭാഷ് ചന്ദ്ര രാജ്യസഭാ നാമനിർദേശ പത്രിക സമർപ്പിച്ചു
ജയ്പൂർ: രാജ്യസഭാ എം.പിയും മാധ്യമ മുതലാളിയുമായ സുഭാഷ് ചന്ദ്ര ചൊവ്വാഴ്ച ബി.ജെ.പി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി രാജ്യസഭാ നാമനിർദേശ പത്രിക സമർപ്പിച്ചു. ഹരിയാനയിൽ നിന്നുള്ള രാജ്യസഭാ എം.പിയായ ചന്ദ്രയുടെ കാലാവധി ആഗസ്റ്റ് ഒന്നിനാണ് അവസാനിക്കുന്നത്. രാജസ്ഥാനിലെ നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ചൊവ്വാഴ്ചയാണ്.
മുകുൾ വാസ്‌നിക്, പ്രമോദ് തിവാരി, രൺദീപ് സിങ് സുർജേവാല എന്നിവരാണ് കോൺഗ്രസിൽ നിന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത്. അതേസമയം മുൻ മന്ത്രി ഘനശ്യാം തിവാരിയെ ബി.ജെ.പി സ്ഥാനാർഥിയായി പാർട്ടി നേതൃത്വം ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ജൂൺ ഒന്നിന് നടക്കും. ജൂൺ മൂന്ന് വരെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയമുണ്ട്. ജൂൺ 10 നാണ് വോട്ടെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.