രാജ്നാഥ് സിങ് ഫ്രാൻസിൽ; ഇന്ന്​ ആദ്യ റഫാൽ വിമാനം ഏ​റ്റുവാങ്ങും

ന്യൂഡൽഹി: കരാർ പ്രകാരമുള്ള ആദ്യ റഫാൽ ജെറ്റ്​ വിമാനം ഏറ്റുവാങ്ങുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്​ ഫ്രാൻസിലെത്തി. ബോർഡെക്​സിലെ മേരിഗ്​നാക്​ എയർ ബേസിൽ വെച്ച്​ ആദ്യ റഫാൽ വിമാനം ഇന്ത്യ ഔദ്യോഗികമായി സ്വീകരിക്കും. 36 റഫാൽ ജെറ്റ്​ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനാണ്​ ഇന്ത്യ ഫ്രാൻസുമായി കരാർ ഒപ്പിട്ടിരിക്കുന്നത്​.

വ്യോമസേനയുടെ 87ാമത്​ സ്ഥാപക ദിനത്തിലാണ്​ റഫാൽ ഏറ്റുവാങ്ങുന്നത്. ദസറ ദിനമായ ഇന്ന്​ ആയുധ പൂജ നടത്തിയ ശേഷം ഇന്ത്യക്കു ലഭിക്കുന്ന ആർ.ബി-01 എന്ന പേരിലുള്ള റഫാൽ യുദ്ധ വിമാനത്തിൽ പ്രതിരോധമന്ത്രി സഞ്ചരിക്കും. ഇന്ത്യൻ പൈലറ്റുമാർക്ക് റഫാലിൽ പരിശീലനം ലഭിക്കുന്നതേയുള്ളു എന്നതിനാൽ ഫ്രഞ്ച് പൈലറ്റ് ആയിരിക്കും വിമാനം പറത്തുക എന്ന് വ്യോമ സേന അറിയിച്ചു. വ്യോമസേന മേധാവി എച്ച്. അറോറ പ്രതിരോധമന്ത്രിക്കൊപ്പം ഫ്രാൻസിൽ എത്തിയിട്ടുണ്ട്​. ചടങ്ങിൽ ​അറോറയും പ​ങ്കെടുക്കും.

റഫാൽ കൈമാറ്റത്തിന് മുൻപ് ഫ്രഞ്ച് പ്രസിഡൻറ്​ ഇമ്മാനുവേൽ മാക്രോണുമായി രാജ്നാഥ്​ സിങ് ചർച്ച നടത്തും. ഫ്രാൻസ് ഇന്ത്യ നയതന്ത്രബന്ധം സംബന്ധിച്ചാണ് ചർച്ച നടത്തുക.

കരാറനുസരിച്ച് ഇപ്പോൾ നൽകുന്ന വിമാനത്തിനു പുറമേ ആദ്യ നാലെണ്ണം കൂടി അടുത്ത വർഷം മാർച്ചിൽ കൈമാറും. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ആണ് പ്രതിരോധമന്ത്രി ഫ്രാൻസിൽ എത്തിയിരിക്കുന്നത്.

Tags:    
News Summary - Rajnath Singh Reaches France To Receive First Rafale Aircraft - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.