ഒരിഞ്ചു​ ഭൂമിപോലും ഒരു ശക്തിയും കൈയേറില്ല; രാജ്​നാഥ്​ സിങ് ലഡാക്കിൽ 

ന്യൂഡൽഹി: രാജ്യത്തി​​െൻറ ഒരിഞ്ചു ഭൂമിപോലും ലോകത്തിലെ ഒരു ശക്തിക്കും കൈയേറാനാകില്ലെന്ന്​ ഉറപ്പുനൽകുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്. ലഡാക്കിലെ ലുകുങ്ങിൽ ഇന്ത്യൻ സൈന്യവും ഇന്തോ തിബറ്റൻ ബോർഡർ സൈന്യവുമായി നടത്തിയ കൂടിക്കാഴ്​ചയിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. ഇന്ത്യ ചൈന സംഘർഷം ഉടലെടുത്ത ലഡാക്കിൽ സ്​ഥിതിഗതികൾ വിലയിരുത്തുന്നതി​​െൻറ ഭാഗമായി രണ്ടുദിവസത്തേക്കാണ്​ സന്ദർശനം. 

‘അതിർത്തി തർക്കങ്ങൾ ഏതുവരെ പരിഹരിക്കാൻ കഴിയു​മെന്ന്​ ഉറപ്പുനൽകാൻ കഴിയില്ല. പക്ഷേ നമ്മുടെ ഒരിഞ്ചു ഭൂമി​പോലും ലോകത്തിലെ ഒരു ശക്തിയും കൈയേറില്ലെന്ന്​ ഉറപ്പുനൽകാൻ സാധിക്കും’ -ഇന്ത്യൻ സൈന്യത്തെ അഭിസംബോധന ചെയ്​ത്​ അദ്ദേഹം പറഞ്ഞു. 

‘ലോകത്തിന്​ സമാധാനത്തി​​െൻറ സന്ദേശം പകർന്നുനൽകിയ ഒരേയൊരു രാജ്യം ഇന്ത്യയാണ്​. നമ്മൾ ഇതുവരെ ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല. മറ്റാരുടെയും ഭൂമി നമ്മ​ുടേതാണെന്ന്​ അവകാശപ്പെട്ടിട്ടില്ല. ഇന്ത്യ ‘വസുദൈവ കുടുംബകം’ എന്ന ആശയത്തിൽ ഉറച്ചുവിശ്വസിക്കുന്നു’ -അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ സൈന്യത്തിൽ നാം അഭിമാനിക്കുന്നു. ജവാൻമാർക്കിടയിൽ നിൽക്കു​േമ്പാൾ എനിക്ക്​ അഭിമാനം തോന്നുന്നു. നമ്മുടെ ജവാൻമാർ അവരുടെ ജീവിതം രാജ്യത്തിനായി സമർപ്പിച്ചിരിക്കുന്നു. രാജ്യത്തെ 130 കോടി ജനങ്ങളും ജവാൻമാരുടെ നഷ്​ടത്തിൽ വേദനിക്കുന്നതായും ​അദ്ദേഹം പറഞ്ഞു. 

മന്ത്രിയെ സംയുക്​ത സേന തലവൻ ബിപിൻ റാവത്ത്, സൈനിക മേധാവി എം.എം. നരവനെ എന്നിവർ അനുഗമിച്ചു. അതിർത്തിയിൽ ഇരുസേനകളും പിന്മാറിയിരുന്നു. അതിന്​ ശേഷമാണ്​ രാജ്​നാഥ്​ സിങ്ങി​​െൻറ സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിൽ മാസങ്ങളായി അതിർത്തി തർക്കം നിലനിൽക്കുന്ന പ്രദേശമാണ്​ ലഡാക്ക്​. ജൂൺ 15ന്​ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ്​ സേനയുടെ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതേത്തുടർന്ന്​ യുദ്ധസമാന സാഹചര്യം ഉടലെടുത്തെങ്കിലും നയതന്ത്ര-സൈനിക ചർച്ചകളിലൂടെ രമ്യതയിലെത്തുകയായിരുന്നു. 

Tags:    
News Summary - Rajnath Singh in Ladakh -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.