Posted On
date_range Updated On
date_range യുദ്ധത്തിൽ മരിക്കുന്ന സൈനികരുടെ കുടുംബങ്ങൾക്ക് നൽകുന്ന സഹായധനം എട്ടു ലക്ഷമാക്കി
ന്യൂഡൽഹി: യുദ്ധത്തിൽ മരിക്കുന്ന സൈനികരുടെ ബന്ധുക്കൾക്ക് നൽകുന്ന സഹായം രണ്ടു ലക്ഷം രൂപയിൽനിന്ന് എട്ടു ലക്ഷമാക്കാൻ തീരുമാനം. സൈനികരുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തത്വത്തിൽ അംഗീകാരം നൽകിയത്. സൈനിക ക്ഷേമനിധിയിൽനിന്നാണ് തുക അനുവദിക്കുന്നത്.
നിലവിൽ മരണമോ 60 ശതമാനത്തിന് മുകളിൽ അംഗവൈകല്യമൊ സംഭവിക്കുന്നവർക്കും മറ്റു വിഭാഗങ്ങൾക്കും പരമാവധി രണ്ടു ലക്ഷം രൂപയാണ് നൽകുന്നത്. കുടുംബ പെൻഷൻ, സൈനിക ഗ്രൂപ് ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങൾക്ക് പുറമെയാണിത്. വിവിധ റാങ്കിലുള്ളവർക്ക് ഈ ആനുകൂല്യങ്ങൾ 25 ലക്ഷം മുതൽ 45 ലക്ഷം വരെയും 40 ലക്ഷം മുതൽ 75 ലക്ഷം വരെയുമാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.