രാഷ്​ട്രപതി തെരഞ്ഞെടുപ്പ്​: കേന്ദ്ര മന്ത്രിമാർ സോണിയയെ കണ്ടു; വൈകീട്ട്​ യെച്ചൂരി​െയ സന്ദർശിക്കും

ന്യൂഡൽഹി: രാഷ്​ട്രപതി തെരഞ്ഞെടുപ്പിൽ സ്​ഥാനാർഥി നിർണയ ചർച്ചകൾക്കായി ആഭ്യന്തരമന്ത്രി  രാജ്​നാഥ്​ സിങ്ങും നഗര വികസന വകുപ്പ്​ മന്ത്രി വെങ്കയ്യ നായിഡുവും​ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടു.  രാഷ്​ട്രപതി തെരഞ്ഞെടുപ്പിൽ പൊതു സമ്മതനായ വ്യക്​തിയെ സ്​ഥാനാർഥിയാക്കുന്നതിനു വേണ്ടിയുള്ള ചർച്ചക്കാണ്​ കൂടിക്കാഴ്​ച നടത്തിയത്​.  രാഷ്​ട്രപതി സ്​ഥാനാർഥിയെ കുറിച്ച്​ ഭരണ പക്ഷത്തി​​​െൻറ താത്​പര്യം മന്ത്രിമാർ സോണിയാ ഗാന്ധിക്ക്​ മുന്നിൽ പ്രകടിപ്പിച്ചില്ല. കൂടിക്കാഴ്​ച 30 മിനുട്ട്​ നീണ്ടു. 

ബി.ജെ.പി നേതൃത്വം അവരുടെ രാഷ്​ട്രപതി സ്​ഥാനാർഥിയെ കുറിച്ച്​ ഒന്നും പറഞ്ഞി​െല്ലന്നും തങ്ങളുടെ താത്​പര്യം അ​േന്വഷിക്കുക മാത്രമാണ്​ ചെയ്​തതെന്നും ഗുലാം നബി ആസാദ്​ പറഞ്ഞു. ഇന്ന്​ വൈകീട്ട്​ 3.15ന്​ രാജ്​ നാഥ്​ സിങ്ങും വെങ്കയ്യനായിഡുവും സീതാറാം യെച്ചൂരിയെ സന്ദർശിക്കും. 
 

Tags:    
News Summary - Rajnath, Naidu meet Sonia to discuss Presidential candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.