Posted On
date_range Updated On
date_range നെഹ്റു കുടുംബത്തിലെ നല്ല വ്യക്തി രാജീവ് മാത്രം -സുബ്രഹ്മണ്യം സ്വാമി
പട്‌ന: നെഹ്റു കുടുംബത്തിലെ നല്ല വ്യക്തി രാജീവ് ഗാന്ധി മാത്രമായിരുന്നുവെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പട്നയിൽ അയോധ്യ വിഷയത്തില്‍ പ്രഭാഷണം നടത്തവെയാണ് സ്വാമി ഇക്കാര്യം പറഞ്ഞത്.
ഹിന്ദു വിഭാഗത്തിെൻറ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ചയാളാണ് രാജീവ് ഗാന്ധി. കോണ്‍ഗ്രസിൽ നിന്നുള്ള നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് അദ്ദേഹം രാമായണം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യാന്‍ അനുമതി നല്‍കുകയും അയോധ്യയിലെ രാമക്ഷേത്രം ആരാധനക്കായി തുറന്നുകൊടുക്കുകയും ചെയ്തു. അയോധ്യ കേസ് ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. കോണ്‍ഗ്രസ് ആത്മഹത്യയുടെ വക്കിലാണെന്നും സ്വാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.