ശാന്തൻ

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തന്‍റെ മൃതദേഹം ശ്രീലങ്കയിലേക്ക് കൊണ്ടുപോയി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽമോചിതനായ ശാന്തന്‍റെ മൃതദേഹം സംസ്കാരത്തിനായി ശ്രീലങ്കയിലേക്ക് കൊണ്ടുപോയതായി അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പുഗഴേന്തി അറിയിച്ചു.

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കും മുമ്പ് വിട്ടയച്ച ഏഴ് പ്രതികളിലൊരാളായിരുന്നു ശാന്തൻ എന്ന സുതേന്ദിരരാജ. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച രാവിലെ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗ ബാധിതനായിരുന്നു.

പ്രായമായ മാതാവിനെ കാണാനായി ശ്രീലങ്കയിലെത്താനും അവിടെ താമസിക്കാനും ശാന്തൻ ശ്രീലങ്കൻ പ്രസിഡന്‍റിനോട് സഹായം ആവശ്യപ്പെട്ടിരുന്നു. ശാന്തന്‍റെ മൃതദേഹം ശ്രീലങ്കയിലേക്ക് അയക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മദ്രാസ് ഹൈക്കോടതി വ്യാഴാഴ്ച തമിഴ്‌നാട് സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.

2022 മേയിലാണ് സുപ്രീംകോടതി രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ മോചിപ്പിച്ചത്. ജയിൽ മോചിതനായ ശേഷം തിരുച്ചിറപ്പള്ളിയിലെ സ്പെഷ്ൽ ക്യാമ്പിലായിരുന്നു ശാന്തൻ കഴിഞ്ഞിരുന്നത്.

Tags:    
News Summary - Rajiv Gandhi assassination case convict Santhan’s body flown to Sri Lanka for last rites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.