മൊബൈൽ കണക്​ടിവിറ്റിയില്ല; ഒട്ടകപുറത്തേറി വിദ്യാർഥികളുടെ വീട്ടിലെത്തി ക്ലാസെടുത്ത്​ അധ്യാപകർ

ജയ്​പൂർ: കോവിഡ്​ വ്യാപന​ത്തെ തുടർന്ന്​ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങൾക്കും പഠനം ഓൺലൈനിലാക്കേണ്ടി വന്നിരിക്കുകയാണ്​. ഇതേ മാതൃകയാണ്​ രാജസ്ഥാനും പിന്തുടർന്നത്​. എന്നാൽ, ചില മേഖലകളിൽ മൊബൈൽ കണക്​ടിവിറ്റി ഇല്ലാതായതോടെ പഠനം പ്രതിസന്ധിയിലായി.

അത്തരമൊരു മേഖലയാണ്​ ബാർമർ. ഇവിടെ മൊബൈൽ സിഗ്​നൽ കുറവായതിനാൽ വിദ്യാർഥികളെ പഠിപ്പിക്കാനായി അധ്യാപകർ വീട്ടിലെത്തുകയാണ് പതിവ്​​. മരുഭൂമിയിലൂടെ ഒട്ടകപുറത്തേറിയുള്ള  വിദ്യാർഥികളുടെ വീട്ടിലേക്കുള്ള അധ്യാപകരുടെ യാ​ത്രയാണ്​ ഇപ്പോൾ വൈറലാവുന്നത്​​.

ഒന്ന്​ മുതൽ എട്ടാം ക്ലാസ്​ വരെയുള്ള വിദ്യാർഥികളുടെ വീട്ടിൽ ആഴ്ചയിലൊരിക്കലും ഒമ്പത്​ മുതൽ 12ാം ക്ലാസ്​ വരെയുള്ള വിദ്യാർഥികളുടെ വീട്ടിൽ രണ്ട്​ തവണയുമാണ്​ അധ്യാപകരെത്തുക. 

Tags:    
News Summary - Rajasthan: With poor mobile connectivity, teachers go to students' homes on camels for classes-WATCH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.