വാഹനത്തിന് വഴി നൽകാത്തതിന് വിദ്യാർഥികളെ ക്രൂരമായി മർദ്ദിച്ച് പൊലീസ്

രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിസ്‍പൊലീസ് വാഹനത്തിന് വഴി നൽകാത്തതിന് രണ്ട് വിദ്യാർഥികളെ പൊലീസുകാർ ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ജയ്പൂർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. പത്താം ക്ലാസ്സ് വിദ്യാർഥികളായ സൂരജ് സൈനിക്കും രാഹുലിനുമാണ് ഉദ്യോഗസ്ഥരുടെ മർദ്ദനമേറ്റത്. ഇരുവരും റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സംഭവം.

മർദ്ദനമേറ്റ വിദ്യാർഥികളിൽ ഒരാളായ സൂരജിനെ ഡോക്ടറെ കാണിച്ച് പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും നില വഷളായതോടെ ജയ്പൂർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സൂരജിന്‍റെ നില ഗുരുതരമാണെന്നും ഓപ്പറേഷൻ നടത്താനാണ് ഡോക്ടർമാർ ആവശ്യപ്പെടുന്നതെന്നും സൂരജിന്‍റെ അമ്മാവൻ ബാബു സൈനി പറഞ്ഞു. വിദ്യാർഥികളെ ക്രൂരമായി മർദ്ദിച്ച പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബാബു ആവശ്യപ്പെട്ടു.

സംഭവത്തിൽ ഡി.എസ്.പി തലത്തിലുള്ള ഉദ്യോഗസ്ഥൻ നടത്തിയ അന്വേഷണത്തിൽ പൊലീസ് ഉദ്യോഗസ്ഥർ അനാസ്ഥ കാട്ടിയതായി തെളിഞ്ഞിട്ടുണ്ട്. വിദ്യാർഥികളെ മർദ്ദിച്ചതിന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതതായും ഒരു കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തതായും ഭരത്പൂർ എസ്.പിയായ ശ്യാം സിംഗ് പറഞ്ഞു.  

Tags:    
News Summary - Rajasthan: Two boys brutally thrashed by cops for not giving way to vehicle in Bharatpur, one critical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.