ജയ്പുർ: സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മുന്നണിപ്പോരാളികളിൽ ഒരാളായ ബാല ഗംഗാധര തിലകനെ ‘തീവ്രവാദത്തിെൻറ പിതാവെന്ന്’ വിശേഷിപ്പിച്ച് രാജസ്ഥാനിലെ പാഠപുസ്തക സഹായി. രാജസ്ഥാൻ ബോർഡ് ഒാഫ് സെക്കൻഡറി എജുക്കേഷനുമായി അഫിലിയേറ്റ് ചെയ്ത സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാംതരം വിദ്യാർഥികളുടെ സാമൂഹ്യപഠനത്തിനായി തയാറാക്കിയ റഫറൻസ് പുസ്തകത്തിലാണ് ‘േലാകമാന്യ തിലകനെ’ ഇത്തരത്തിൽ വിശേഷിപ്പിച്ചത്.
മഥുരയിലെ പ്രസാധകരായ സ്റ്റുഡൻറ് അഡ്വൈസർ പബ്ലിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് ആണ് പുസ്തകം അച്ചടിച്ചത്. ‘18, 19 നൂറ്റാണ്ടുകളിലെ ദേശീയ പ്രസ്ഥാനത്തിലെ സംഭവങ്ങൾ’ എന്ന തലക്കെട്ടിലുള്ള 22ാം അധ്യായത്തിലെ 267ാം പേജിലാണ് ഇക്കാര്യമുള്ളത്. ‘ദേശീയ പ്രസ്ഥാനത്തിലേക്കുള്ള വഴികൾ തെളിയിച്ചതിനാൽ തിലകൻ തീവ്രവാദത്തിെൻറ പിതാവ് എന്ന പേരിൽ അറിയപ്പെടുന്നു’ എന്നാണുള്ളത്.
അതേസമയം, കഴിഞ്ഞവർഷം ഇറക്കിയ ആദ്യ എഡിഷനിലാണ് തർജമയിൽ തെറ്റ് കടന്നുകൂടിയതെന്നും ഇത് തിരിച്ചറിഞ്ഞതിനെ തുടർന്ന് തിരുത്തി രണ്ടാമത് എഡിഷൻ കഴിഞ്ഞ മാസം ഇറക്കിയെന്നും പ്രസാധകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.