സിക്കാറിൽ സംഘർഷത്തെ തുടർന്ന്​ നിരോധനാജ്​ഞ

ജയ്പുർ: രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ രണ്ടു വിഭാഗങ്ങൾ  തമ്മിലുണ്ടായ കലഹം സംഘർഷത്തിലേക്ക് നയിച്ചു.  ഇതെതുടർന്ന് ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. മൊബൈൽ, ഇൻറർനെറ്റ് സർവിസുകൾ റദ്ദാക്കി.  കഴിഞ്ഞ ദിവസം രാത്രിയാണ് സംഘർഷത്തി​െൻറ തുടക്കം. കല്ലേറിൽ പൊലീസുകാരന് പരിക്കേറ്റതായി എസ്.പി അഖിലേഷ് കുമാർ പറഞ്ഞു. അക്രമാസക്തരായ ജനക്കൂട്ടത്തെ പൊലീസ് പിരിച്ചുവിട്ടു. 

Tags:    
News Summary - rajasthan Sikar tense after group clash, section 144 imposed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.