രാജസ്ഥാനിൽ തൊഴിലാളിയെ ചുട്ടുകരിച്ചയാളുടെ അക്കൗണ്ടിലേക്ക് വന്നത് മൂന്ന് ലക്ഷം രൂപ

ജയ് പുർ: രാജസ്ഥാനിൽ ബംഗാൾ സ്വദേശിയായ തൊഴിലാളിയെ വെട്ടിക്കൊന്ന് ചുട്ടുകരിച്ചയാളുടെ അക്കൗണ്ടിലേക്ക് ധനസഹായം ഒഴുകിയെത്തുന്നു. കേസിലെ പ്രതിയായ ശംഭുലാലിന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ഇതുവരെയായി മൂന്ന് ലക്ഷം രൂപയാണ് സഹായമായി എത്തിയത്. ഈ അക്കൗണ്ട് പൊലീസ് മരവിപ്പിച്ചിരിക്കുകയാണ്. 

രാജ്യത്തെ 516 പേരാണ് ശംഭുലിന്‍റെ ഭാര്യ സീതയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് പണമയച്ചിട്ടുള്ളത്. പണം അയച്ച റസീറ്റ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ശംഭുലിലിന്‍റെ കുടുംബത്തിന് സഹായമെത്തിക്കണമെന്ന സന്ദേശങ്ങൾ സോഷ്യൽ മീഡിയിയിൽ പ്രചരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി.

പണം അയച്ചവരെക്കുറിച്ചും ഇവർക്ക് കുറ്റകൃത്യവുമായി ബന്ധമുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. ശംഭുലാലിനെ അനുകൂലിച്ച് ഹിന്ദുത്വ സംഘടനകൾ ഉദയ് പുരിൽ റാലി നടത്തുമെന്ന വിവരത്തെ തുടർന്ന് ഇവിടത്തെ ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദ് ചെയ്തിരിക്കുകയാണ്.

ഡിസംബർ അഞ്ചിനാണ് രാ​ജ​സ്ഥാ​നി​ല്‍ ‘ല​വ്​ ജി​ഹാ​ദ്’ ആ​രോ​പി​ച്ച് അഫ്രസുൽ ഖാനെന്ന തൊഴിലാളിയെ മഴുകൊണ്ട് വെ​ട്ടി​ക്കൊ​ന്ന്​ ക​ത്തി​ച്ചത്. മൃ​ത​ദേ​ഹം ചു​െ​ട്ട​രി​ക്കു​ന്ന​തി​​​​െൻറ ദൃ​ശ്യ​ങ്ങ​ൾ പ്രതി  സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ  പ്ര​ച​രി​പ്പി​ക്കുകയും ചെയ്തിരുന്നു. പ്രതിയായ ശംഭുലാൽ റെഗാറിനെ പിറ്റേന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ​ശ്ചി​മ ബം​ഗാ​ളി​ലെ മാ​ല്‍ഡ സ്വ​ദേ​ശി​യാ​യ അ​ഫ്രസു​ൽ രാ​ജ്‌​സ​മ​ന്ദി​ല്‍ ക​രാ​ര്‍ തൊ​ഴി​ലാ​ളി​യാ​യിരുന്നു. പശ്ചിമ ബംഗാളിലെ മാൽഡയിലാണ് ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളു​മു​ള്ള ഇയാളുടം കുടംബം താമസിക്കുന്നത്.

Tags:    
News Summary - Rajasthan killiing: Donate Rs 3 lakh to Shambhulal Regar’s wife-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.