അഗ്നിപഥ് പദ്ധതി പിൻവലിക്കണം; രാജസ്ഥാൻ മന്ത്രിസഭ പ്രമേയം പാസ്സാക്കി

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ എതിർപ്പുമായി കൂടുതൽ സംസ്ഥാനങ്ങൾ. കേന്ദ്ര സർക്കാറിന്‍റെ അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ മന്ത്രിസഭ ശനിയാഴ്ച പ്രമേയം പാസ്സാക്കി.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ വസതിയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഏകകണ്ഠമായാണ് പ്രമേയം പാസ്സാക്കിയത്. പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നുവരുന്നതിൽ മന്ത്രിമാർ ആശങ്ക പ്രകടിപ്പിച്ചു.

രാജസ്ഥാനിലെ ജയ്പുർ, ജോധ്പുർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പദ്ധതിക്കെതിരെ പ്രതിഷേധവുമായി നൂറു കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്. ജയ്പുർ-ഡൽഹി ദേശീയപാതയും പ്രതിഷേധക്കാർ ഉപരോധിച്ചു.

നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും പിണറായി വിജയനും പദ്ധതി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Rajasthan govt passes resolution demanding withdrawal of Agnipath scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.