രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പിൻറെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് പാകിസ്താൻ ഹാക്കർമാർ; പഹൽഗാമിലേത് ഭീകരാക്രമണമായിരുന്നില്ലെന്ന് പോസ്റ്റർ അപ് ലോഡ് ചെയ്തു

ജയ്പൂർ: രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് പഹൽഗാം ആക്രമണത്തെക്കുറിച്ച് പോസ്റ്റർ പ്രസിദ്ധീകരിച്ച് പാകിസ്താൻ കേന്ദ്രമായ ഹാക്കർമാർ.ഹാക്ക് ചെയ്തയുടൻ ഐ.ടി വിഭാഗം അക്കൗണ്ട് വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തന്ത്രപ്രധാനമായ ഡാറ്റകളൊന്നും നഷ്ടമായിട്ടില്ലെന്ന് സംഭവത്തിൽ രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ പ്രതികരിച്ചു.

പഹൽഗാമിലേത് ഭീകരാക്രമണമല്ല എന്നും വിശ്വാസത്തിൻറെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും പ്രകോപിപ്പിച്ച് യുദ്ധം ഉണ്ടാക്കാനും ഇന്ത്യ ഗവൺമന്റെ് നടത്തിയ ഓപ്പറേഷനായിരിന്നുവെന്നുമാണ് പോസ്റ്ററിൽ ഉള്ളത്. 'നിങ്ങളാണ് യുദ്ധം തുടങ്ങിയത്. അടുത്ത പോരാട്ടം വെടിയുണ്ട കൊണ്ടായിരിക്കില്ല, മറിച്ച് ഡിജിറ്റൽ യുദ്ധമായിരിക്കും. മുന്നറിയിപ്പോ ദയയോ പ്രതീക്ഷിക്കണ്ട. നിങ്ങൾ കണ്ണു തുറന്ന് നിങ്ങളുടെ നായകൻമാരെ ചോദ്യം ചെയ്യുക. നിങ്ങളുടെ ഇന്റലിജൻസ് ഏജൻസികൾ വ്യാജമാണ്. നിങ്ങളുടെ സുരക്ഷ മിഥ്യയാണ്. കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു.' ഇതാണ് പോസ്റ്ററിൻറെ ഉള്ളടക്കം.

തിങ്കളാഴ്ച സമാനരീതിയിൽ ലോക്കൽ ബോഡി വകുപ്പിൻറെയും ജയ്പൂർ ഡവലപ്മന്റെ് അതോറിറ്റിയുടെയും വെബ്സൈറ്റുകൾ ഹാക്ക് ചെയ്തിരുന്നു. ഈ വെബ്സൈറ്റുകൾ പിന്നീട് പുനഃസ്ഥാപിച്ചു. നിലവിൽ ഹാക്കിങ്ങിനു പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബർ സെക്യൂരിറ്റി.  

Tags:    
News Summary - Rajasthan education deparment website hacked by pakistan hackers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.