രാജസ്ഥാനിൽ മന്ത്രിസഭ വികസിപ്പിച്ചു; കിരോഡി ലാലും രാജ്യവർധൻ റാഥോഡും മന്ത്രിമാർ

ജയ്പൂർ: രാജസ്ഥാനിൽ ബി.ജെ.പി മന്ത്രിസഭ വികസിപ്പിച്ചു. മുഖ്യമന്ത്രി ഭജൻലാൽ ശർമയാണ് ഗവർണർ കൽരാജ് മിശ്രയെ കണ്ട് മന്ത്രിസഭ വികസിപ്പിക്കാൻ അനുമതി തേടിയത്. അവിനാശ് ഗെഹ്ലോട്ട്, സുരേഷ് സിങ് റാവത്ത്, ജോഗ്രാം പട്ടേൽ, ബാബുലാൽ ഖറാദി, രാജ്യവർധൻ സിങ് റാഥോഡ്, കിരോഡി ലാൽ മീണ, ഗജേന്ദ്രസിങ് ഖിംസർ എന്നിവരാണ് പുതുതായി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനിൽ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.


ഡിസംബർ മൂന്നിനായിരുന്നു രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. 199 അംഗ നിയമ സഭസീറ്റുകളിൽ115 സീറ്റ് നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഒരു മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നിരുന്നില്ല. കന്നിയംഗത്തിൽത​ന്നെ നിയമസഭാംഗമായ ശർമയെ ബി.​ജെ.പി മുഖ്യമന്ത്രിസ്ഥാനം ഏൽപിക്കുകയായിരുന്നു. ദിവ്യ കുമാരിയും പ്രേം ചന്ദ് ഭൈരവയുമാണ് ഉപമുഖ്യമന്ത്രിമാർ.

Tags:    
News Summary - Rajasthan cabinet expansion: Rajyavardhan Rathore takes oath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.