ന്യൂഡൽഹി: രാജസ്ഥാനിെല വസുന്ധര രാെജ സർക്കാർ കൊണ്ടുവന്ന വിവാദ ഒാർഡിനൻസിെനതിരായ പരാതിയിൽ രാജസ്ഥാൻ ഹൈകോടതി കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്ക് നോട്ടീസ് അയച്ചു. പരാതിയിൽ നവംബർ 27ന് വാദം കേൾക്കും. മന്ത്രിമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരായ അഴിമതി ആരോപണങ്ങളിൽ നിയമ നടപടി സ്വീകരിക്കാൻ കോടതി സർക്കാറിെൻറ അനുവാദം വാങ്ങണെമന്ന് നിഷ്കർഷിക്കുന്നതാണ് ഒാർഡിനൻസ്. ആരോപണ വിധേയരുടെ പേരുകൾ പരാമർശിക്കുന്ന മാധ്യമപ്രവർത്തകർക്കെതിരെ രണ്ടു വർഷം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്താമെന്നും ഒാർഡിനൻസിൽ പറയുന്നു.
ഒാർഡിനൻസിനെതിരെ പ്രതിപക്ഷത്തുനിന്നും ഭരണപക്ഷത്തുനിന്നും വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ചിലർ ഒാർഡിനൻസ് റദ്ദാക്കണമെന്നാവശ്യെപ്പട്ട് കോടതിയേയും സമീപിച്ചിരുന്നു. മാധ്യമപ്രവർത്തകർക്കെതിരായ നടപടിയെ കുറിച്ച് രൂക്ഷ വിമർശനമുയർന്ന സാഹചര്യത്തിൽ ആ ഭാഗം പുനഃപരിശോധിക്കുന്നതിനായി നിലവിൽ ഒാർഡിനൻസ് സെലക്ട് കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.