ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനാകുന്ന കാര്യത്തിൽ രാഹുൽ ഗാന്ധി ഇനിയും മനസ്സുതുറന്നിട്ടില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും രാഹുലിന്റെ വിശ്വസ്തനുമായ കെ.സി. വേണുഗോപാൽ. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നകാര്യത്തിലടക്കം, അദ്ദേഹത്തിനു മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ. രാഹുൽ പ്രസിഡന്റ് സ്ഥാനമേൽക്കണമെന്ന വിവിധ സംസ്ഥാന ഘടകങ്ങളുടെ ആവശ്യം, കോൺഗ്രസ് പ്രവർത്തകരുടെ വികാരത്തിന്റെ പ്രകടനമാണ്. അതിൽ തെറ്റുപറയാൻ പറ്റില്ലെന്നും വേണുഗോപാൽ പറഞ്ഞു. സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമായി പാർട്ടി നടത്തും. ശശി തരൂരിന് മാത്രമല്ല, ആർക്കും മത്സരിക്കാം. തെരഞ്ഞെടുപ്പുതന്നെ മത്സരിക്കുന്നതിന് അവസരം ഒരുക്കലാണ്. ഭാരത് ജോഡോ യാത്രയുടെ തിരക്കുകൾക്കിടയിലും സംഘടനാകാര്യങ്ങൾ യഥാസമയം മുന്നോട്ടുനീക്കുന്നത് സംബന്ധിച്ച കാര്യങ്ങളാണ് സോണിയയുമായി ചർച്ച ചെയ്തതെന്ന് വേണുഗോപാൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.