ആര്‍.എസ്.എസിന്‍െറ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം

ഗുവാഹതി: ആര്‍.എസ്.എസ് നല്‍കിയ അപകീര്‍ത്തി കേസില്‍  കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. പ്രതിയെന്ന നിലയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കാമരൂപ് മുമ്പാകെ നേരിട്ട് ഹാജരായ രാഹുലിന് പാര്‍ലമെന്‍റംഗമെന്ന പദവി മാനിച്ചും നിയമത്തിന് വിധേയപ്പെടുമെന്ന ഉത്തമവിശ്വാസത്തിലും മജിസ്ട്രേറ്റ് പേഴ്സണ്‍ റകഗ്നൈസ്  ബോണ്ട് അനുവദിച്ചു.പേഴ്സണ്‍ റകഗ്നൈസ്  ബോണ്ട് അനുവദിച്ചാല്‍ ജാമ്യവുമായും മറ്റും ബന്ധപ്പെട്ട് പ്രതി പണം കെട്ടിവെക്കേണ്ടതില്ല.

ജാമ്യഹരജി തയാറാക്കിയിരുന്നെങ്കിലും രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരായതിനെ തുടര്‍ന്നാണ് പി.ആര്‍. ബോണ്ട് അനുവദിച്ചതെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അന്‍ശുമന്‍ ബോറ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ നവംബര്‍ അഞ്ചിനു വാദം കേള്‍ക്കും.
ജാമ്യഹരജിയെ തങ്ങള്‍ എതിര്‍ക്കുന്നില്ളെന്ന് ആര്‍.എസ്.എസ് നേതാവ് അഞ്ജന്‍ ബോറക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. നവംബര്‍ അഞ്ചിന് രാഹുല്‍ ഗാന്ധി വീണ്ടും കോടതിയില്‍ ഹാജരാകുമ്പോള്‍ അദ്ദേഹത്തിനു മേലുള്ള കുറ്റം കോടതി വിശദീകരിക്കുമെന്നും ആര്‍.എസ്.എസ് അഭിഭാഷകന്‍ പറഞ്ഞു.

2015 ഡിസംബര്‍ 12ന് അസമിലത്തെിയ രാഹുല്‍ ഗാന്ധി ബര്‍പെത്ര സത്ര ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ആര്‍.എസ്.എസിന്‍െറ നേതൃത്വത്തില്‍ തടഞ്ഞുവെന്നാരോപിച്ച് അപകീര്‍ത്തി പ്രസ്താവന നടത്തിയെന്നാണ് കേസ്. രാഹുലിനെ തടഞ്ഞിട്ടില്ളെന്നാണ് ആര്‍.എസ്.എസ് പറയുന്നത്.
രാഹുലിന്‍െറ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ പരാതിക്കാരന് അപകീര്‍ത്തിയുണ്ടാക്കിയതിനാല്‍ ഐ.പി.സി 499 പ്രകാരമുള്ള ശിക്ഷ ബാധകമാണെന്നും അതിനാല്‍ വിചാരണയുമായി മുന്നോട്ടുപോകാമെന്നും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സന്‍ജോയ് ഹസാരിക ഉത്തരവിട്ടിരുന്നു. ഐ.പി.സി 500 പ്രകാരം രണ്ടുവര്‍ഷ തടവോ പിഴയോ ആണ് ശിക്ഷ.

2015ല്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം റോഡ്ഷോയുമായി അസമിലത്തെിയ രാഹുല്‍ ഗാന്ധിയും സംഘവും അസമിലെ  ബര്‍പെത്ര സത്ര ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് സ്്ത്രീകളടക്കമുള്ള ഭക്തരുടെ സംഘം തടഞ്ഞിരുന്നു. ഇതില്‍ രോഷാകുലനായ രാഹുല്‍ സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസ് അജണ്ടയാണെന്ന് ആരോപണമുന്നയിച്ചിരുന്നു. സ്ത്രീകളെ മുന്നില്‍ നിര്‍ത്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരുടെ നടപടി ലജ്ജാകരമാണെന്ന് തുറന്നടിച്ച രാഹുലിന്‍െറ പരാമര്‍ശം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പ്രചരണം അപകീര്‍ത്തിയുണ്ടാക്കിയെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.

എത്ര കേസ് കൊടുത്താലും ഭയമില്ളെന്ന് രാഹുല്‍

 തനിക്കെതിരെ ആര്‍.എസ്.എസ് എത്ര കേസ് കൊടുത്താലും ഭയമില്ളെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്കും വേണ്ടിയുള്ള പോരാട്ടം തടസ്സപ്പെടുത്തുന്നതിനാണ് ഇത്തരം കേസുകളെന്ന് അപകീര്‍ത്തി കേസില്‍ കോടതിയില്‍ ഹാജരായ ശേഷം അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിഭജിക്കലാണ് ആര്‍.എസ്.എസ് ലക്ഷ്യം. തന്‍െറ ഉത്തര്‍പ്രദേശ് യാത്ര തടസ്സപ്പെടുത്തുന്നതിനാണ് തനിക്കെതിരെ കേസ് കൊടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബി.ജെ.പി സര്‍ക്കാര്‍ പത്തോ പതിനഞ്ചോ പേര്‍ക്ക് വേണ്ടിയാണ് ഭരിക്കുന്നത്. ‘അച്ഛാ ദിന്‍’ വന്നതോടെ കര്‍ഷകരുടെയും തൊഴിലാളികളുടെയും തൊഴില്‍ പ്രതീക്ഷിച്ചിരുന്ന യുവാക്കളുടെയും കാര്യമാണ് കഷ്ടത്തിലായത്. ആര്‍.എസ്.എസ് എത്ര കേസുകള്‍ കൊടുത്താലും സാധാരണക്കാരുടെ പ്രശ്നങ്ങളുമായി മുന്നോട്ടു പോവുകതന്നെ ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു.

 

Tags:    
News Summary - RAHUL GANDHI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.