നിതീഷ് ഇൻഡ്യ മുന്നണി വിട്ടത് ജാതി സെൻസസിനെ ഭയന്ന്; ബിഹാറിലെ സാമൂഹികനീതിക്കായി ശബ്ദമുയർത്തും-രാഹുൽ

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മുന്നണി മാറ്റത്തിൽ ഇതാദ്യമായി പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജാതി സെൻസസിനെ ഭയന്നാണ് നിതീഷ് ഇൻഡ്യ മുന്നണി ഉപേക്ഷിച്ച് എൻ.ഡി.എയിലെത്തിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിഹാറിൽ ജാതി സെൻസെസ് നടത്തണമെന്ന് കോൺഗ്രസും ആർ.ജെ.ഡിയും ആവശ്യപ്പെട്ടു.

എന്നാൽ, ജാതി സെൻസെസ് നടത്തുന്നതിനോട് ബി.ജെ.പിക്ക് എതിർപ്പായിരുന്നു. പ്രതിസന്ധിയിലായ നിതീഷ് കുമാറിനെ പിൻവാതിലിലൂടെ രക്ഷപ്പെടുത്തുകയാണ് ബി.ജെ.പി ചെയ്തതത്. ഇൻഡ്യ മുന്നണി ബിഹാറിലെ സാമൂഹികനീതിക്കായുള്ള പോരാട്ടങ്ങളി​ലുണ്ടാവുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്ഭവനിലെ സത്യപ്രതിജ്ഞക്ക് ശേഷം കാറിൽ പോവുകയായിരുന്ന നിതീഷ് തന്റെ ഷാൾ മറന്നുവെച്ചുവെന്ന് മനസിലാക്കി ഡ്രൈവറോട് തിരിച്ച് പോകാൻ ആവശ്യപ്പെട്ടു. തിരിച്ച് രാജ്ഭവനിലെത്തിയ നിതീഷിനോട് നിങ്ങൾ ഇത്രയും​ പെട്ടെന്ന് വീണ്ടും ഇവിടെ എത്തിയോയെന്നാണ് ഗവർണർ ചോദിച്ചത്. ചെറിയ സമ്മർദ്ദം ഉണ്ടായാൽ പോലും യുടേണടിക്കുന്നയാളാണ് നിതീഷ് കുമാറെന്നും അദ്ദേഹം പരിഹസിച്ചു.

ബിഹാർ മുഖ്യമന്ത്രിപദം രാജിവെച്ച നിതീഷ് കുമാർ ഞായറാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ​ഇൻഡ്യ സഖ്യം ഉപേക്ഷിച്ച നിതീഷ് ബി.ജെ.പിയോടൊപ്പം പോയി വീണ്ടും മുഖ്യമന്ത്രിയാവുകയായിരുന്നു. സാമ്രാത് ചൗധരി വിജയ് സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Tags:    
News Summary - Rahul Gandhi says Nitish Kumar quit alliance due to Bihar caste survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.