ന്യൂഡൽഹി: ഐ.എൻ.എസ് വിരാടിൽ രാജീവ് ഗാന്ധിയും കുടുംബവും അവധി ആഘോഷിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുട െ പ്രസ്താവനക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജീവ് ഗാന്ധിക്കൊപ്പം താൻ ഐ.എൻ.എസ് വിരാട് സന്ദർശിച്ചിട്ടുണ്ടെങ്കിലും അതൊരു ഔദ്യോഗിക യാത്രയാണെന്ന് രാഹുൽ വിശദീകരിച്ചു. വിമാനവാഹിനി കപ്പലിൽ ആരെങ്കിലും അവധിയാഘോഷിക്കുമോയെന്നും അേദഹം ചോദിച്ചു.
തെൻറ കുടുംബത്തിനെതിരായ മോദിയുടെ ആക്ഷേപങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ല. മോദി രാജ്യത്തോട് ചെയ്തത് എെൻറ അച്ഛനോ മുത്തശ്ശിയോ ഇന്ത്യയോട് ചെയ്തുവെന്ന് വിശ്വസിക്കുന്നില്ല. യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് മോദി ശ്രമിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
നേരത്തെ ഐ.എൻ.എസ് വിരാടിൽ രാജീവ് ഗാന്ധിയും കുടുംബവും അവധിയാഘോഷിച്ചുവെന്നും യുദ്ധകപ്പലിനെ സ്വകാര്യ ടാക്സിയാക്കി മാറ്റിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചിരുന്നു. മോദിയുടെ പ്രസ്താവനക്കെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് രാഹുലിെൻറ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.